Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദാദയുടെ ജീവിതകഥ...

ദാദയുടെ ജീവിതകഥ സിനിമയാകുന്നു; നായകനെ നിർദേശിച്ച്​ ആരാധകർ

text_fields
bookmark_border
sourav ganguly biopic
cancel
camera_alt

ചിത്രം: www.sportstime247.com

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ്​ ഇതിഹാസവും ബി.സി.സി.ഐ അധ്യക്ഷനുമായ സൗരവ്​ ഗാംഗുലിയുടെ ജീവിതകഥ വെള്ളിത്തിരയിലേക്ക്​. ലവ് ഫിലിംസിന്‍റെ ബാനറിൽ ലൗ രഞ്ചൻ, അങ്കൂർ ഗാർഗ്​​ എന്നിവരാണ്​ ദാദയുടെ ബയോപിക്​ നിർമിക്കുന്നത്​.

'ക്രിക്കറ്റാണ് എന്‍റെ ജീവിതം, ആത്മവിശ്വാസവും തലയുയർത്തി പിടിച്ചു ജീവിക്കാൻ ഈ കളിയാണ് എനിക്ക് കഴിവ് നൽകിയത്​. ഏറെ വിലമതിക്കപ്പെടുന്ന യാത്രയായിരുന്നു ഇത്​. ലവ് ഫിലിംസ് ജീവിതയാത്ര സിനിമയാക്കുന്നതിൽ ഏറെ സന്തോഷവാനാണ്​' -ഗാംഗുലി വാർത്ത ട്വീറ്ററിലൂടെ​ സ്​ഥിരീകരിച്ചു.

ഗാംഗുലി വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ആരാധകർ ദാദയെ വെള്ളിത്തിരയിൽ അവതരിപ്പിക്കേണ്ട താരത്തെ അന്വേഷിച്ചിറങ്ങിയിരിക്കുകയാണ്​.

രഞ്​ജന്‍റെ തന്നെ ചിത്രത്തിൽ നായകനായ രൺബീർ കപൂർ ഗാംഗുലിയായി എത്തുമെന്നാണ്​ നിരവധിയാളുകൾ കരുതുന്നത്​. എന്നാൽ കഴിഞ്ഞ വർഷം നേഹ ധൂപിയയുടെ ഷോയിൽ പ​ങ്കെടുക്കവേ സൂപ്പർ താരം ഋത്വിക്​ റോഷൻ തന്‍റെ റോളിലെത്താൻ താൽപര്യമുണ്ടെന്ന്​ ഗാംഗുലി പറഞ്ഞിരുന്നു.

ഒരുപറ്റം ആരാധകർ 'സ്​കാം 1992' സീരീസിലെ നായകൻ പ്രതീക്​ ഗാന്ധിയെയും വിക്കി കൗഷലിനെയോ പരിഗണിക്കണമെന്ന്​ നിർദേശിക്കുന്നു.

ഇന്ത്യൻ ക്രിക്കറ്റ്​ താരങ്ങളുടെ ജീവിത കഥ ഇതാദ്യമല്ല സിനിമയാകു​ന്നത്​. മുൻ ഇന്ത്യൻ നായകൻമാരായ മുഹമ്മദ്​ അസ്​ഹറുദ്ദീൻ, എം.എസ്​. ധോണി എന്നിവരുടെ ബയോപിക്കുകൾ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇമ്രാൻ ഹാഷ്​മിയായിരുന്നു അസ്​ഹറിൽ (2016) അസ്​ഹറുദ്ദീന്‍റെ വേഷം അവതരിപ്പിച്ചത്​. 2016ൽ തന്നെ പുറത്തിറങ്ങിയ 'എം.എസ്​. ധോണി ദ അൺടോൾഡ്​ സ്​റ്റോറി'യിൽ അന്തരിച്ച നടൻ സുശാന്ത്​ സിങ്​ രജ്​പുത്തായിരുന്നു ധോണിയുടെ വേഷം അനശ്വരമാക്കിയത്​.

ഇന്ത്യക്കായി ​ആദ്യമായി ലോകകിരീടം സ്വന്തമാക്കിയ നായകൻ കപിൽ ദേവിന്‍റെ ബയോപികും അണിയറയിൽ ഒരുങ്ങുന്നുണ്ട്​. യുവതാരം രൺവീർ സിങ്ങാണ്​ കപിൽ ആയി വേഷമിടുന്ന്​. ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം നായിക മിതാലി രാജിന്‍റെ ജീവകഥ പറയുന്ന 'സബാഷ് മിതു' എന്ന സിനിമയും ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്​. നടി തപ്​സി പന്നുവാണ്​ മിതാലിയെ അവതരിപ്പിക്കുന്നത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sourav gangulyBiopicGanguly biopic
News Summary - Luv Ranjan announces Sourav Ganguly biopic fans in search of hero
Next Story