'അവനെ ടീമിലുൾപ്പെടുത്തിയത് ഒരു 'മാസ്റ്റർ പ്ലാൻ'; കോഹ്ലിയെയും രവി ശാസ്ത്രിയെയും പുകഴ്ത്തി മദൻലാൽ
text_fieldsഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ നിര പൂർണ്ണ ആത്മവിശ്വാസത്തിലാണുള്ളത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് പടയെ ജസ്പ്രീത് ബുംറ നയിച്ച ഇന്ത്യയുടെ ബൗളിങ് നിര 183 റൺസിന് കൂടാരം കയറ്റുകയായിരുന്നു. ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, മുഹമ്മദ് ഷമി മൂന്നും ഷർദുൽ താക്കൂർ രണ്ടും മുഹമ്മദ് സിറാജ് ഒന്നും വിക്കറ്റുകൾ സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യം ദിനം കളി നിർത്തുേമ്പാൾ വിക്കറ്റ് നഷ്ടപ്പെടാതെ 21 റൺസ് എന്ന നിലയിലാണ്.
എന്നാൽ, ഇന്ത്യയുടെ പ്ലേയിങ് 11നിൽ ശർദുൽ താക്കൂറിനെ ഉൾപ്പെടുത്തിയ തീരുമാനത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഒാൺറൗണ്ടർ മദൻലാൽ. നായകന്‍ വിരാട് കോഹ്ലിയുടെയും പരിശീലകന്‍ രവി ശാസ്ത്രിയുടെയും മാസ്റ്റര്‍പ്ലാനെന്നാണ് ആ തീരുമാനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
''വിരാട് കോഹ്ലിയും രവി ശാസ്ത്രിയുമാണ് അതിന് പ്രശംസ അര്‍ഹിക്കുന്നത്. അവരുടെ ഈ തീരുമാനം ഏറെ പ്രധാനപ്പെട്ടതാണ്. വളരെ പ്രതിഭാശാലിയായ ബൗളറാണവന്‍. നന്നായി ഔട്ട്‌സ്വിങ് ചെയ്യാന്‍ താക്കൂറിന് കഴിവുണ്ട്. ബാറ്റ്സ്മാെൻറ അടുത്ത് നിന്ന് സ്വിങ് ചെയ്യുന്ന പന്തുകള്‍ എപ്പോഴും വിക്കറ്റ് സാധ്യത കൂട്ടും. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ അവന് വിക്കറ്റുകൾ നേടാൻ സാധിക്കും. ഈ തീരുമാനം ഒരു മാസ്റ്റര്‍പ്ലാനാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓസ്‌ട്രേലിയയില്‍ പന്തെറിഞ്ഞത് നോക്കുക. ശരിക്കും അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു-ആജ് തകിന് നൽകിയ അഭിമുഖത്തിൽ മദൻലാൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.