ധോണിയുടെ കോടതിയലക്ഷ്യ ഹരജിയില്‍ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥന് 15 ദിവസം തടവ് വിധിച്ച് മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ കോടതിയലക്ഷ്യ ഹരജിയില്‍ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥന് 15 ദിവസം തടവ് ശിക്ഷ വിധിച്ച് മദ്രാസ് ഹൈകോടതി. ജസ്റ്റിസുമാരായ എസ്.എസ് സുന്ദര്‍, സുന്ദര്‍ മോഹന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഐ.പി.എസ് ഉദ്യോഗസ്ഥൻ ജി. സമ്പത്ത് കുമാറിനെ ശിക്ഷിച്ചത്.
വിധിക്കെതിരെ സമ്പത്തിന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാൻ ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്ക് കോടതി മരവിപ്പിച്ചിട്ടുണ്ട്. ഹൈകോടതിക്കും സുപ്രീം കോടതിക്കുമെതിരെ സമ്പത്ത് കുമാർ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നായിരുന്നു ധോണിയുടെ പരാതി.
2013ലെ ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പർ കിങ്സ് നായകനായ തന്റെ പേര് ടെലിവിഷൻ അഭിമുഖത്തിൽ പരാമർശിച്ചതില്‍ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അന്നത്തെ തമിഴ്നാട് പൊലീസ് സി.ഐ.ഡി വിഭാഗത്തിലുണ്ടായിരുന്ന സമ്പത്ത് കുമാറിനെതിരെ ധോണി മാനനഷ്ടകേസ് നൽകിയിരുന്നു. തുടര്‍ന്ന് സമ്പത്ത് കുമാര്‍ എഴുതിനല്‍കിയ വിശദീകരണത്തില്‍ ഹൈകോടതിക്കും സുപ്രീം കോടതിക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുണ്ടെന്ന് ആരോപിച്ചായിരുന്നു ധോണിയുടെ ഹരജി. മുതിര്‍ന്ന അഭിഭാഷകന്‍ പി.ആര്‍. രാമന്‍ മുഖേനയാണ് ഹരജി ഫയല്‍ചെയ്തത്. ജി. സമ്പത്ത് കുമാറിന്റെ മറുപടി കോടതി നടപടികളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ബോധ്യപ്പെട്ടതോടെ, അഡ്വക്കറ്റ് ജനറല്‍ ആര്‍. ഷണ്‍മുഖസുന്ദരമാണ് ക്രിമിനല്‍ കോടതിയലക്ഷ്യ ഹരജിയുമായി മുന്നോട്ടുപോകാന്‍ ധോണിക്ക് അനുമതി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.