അണ്ടർ 19 ലോകകപ്പ്: യു.എ.ഇ ടീമിെൻറ നായകനായി മലയാളിപ്പയ്യൻ
text_fieldsദുബൈ: അണ്ടർ 19 ലോകകപ്പിലും ഏഷ്യ കപ്പിലും യു.എ.ഇയെ നയിക്കാനൊരുങ്ങി മലയാളിപ്പയ്യൻ. കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി അലിഷാൻ ഷറഫുവിനെയാണ് യു.എ.ഇ അണ്ടർ 19 ദേശീയ ടീമിെൻറ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ആദ്യമായാണ് മലയാളി യു.എ.ഇ ടീമിെൻറ നായക പദവിയിലെത്തുന്നത്. ഈ മാസം 23ന് ഏഷ്യ കപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിലാണ് അലിഷാൻ നായകനായി അരങ്ങേറുന്നത്.
വലംകൈയൻ ബാറ്റ്സ്മാനായ അലിഷാൻ പാർട്ടൈം ബൗളർകൂടിയാണ്. യു.എ.ഇ സീനിയർ ടീമിലും അംഗമായ ഈ 18കാരൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ ആറ് ട്വൻറി20യിലും ഒരു ഏകദിനത്തിലും കളത്തിലിറങ്ങി. ഷറഫുദ്ദീെൻറയും റുഫൈസയുടെയും മകനായ അലിഷാൻ ദുബൈ ഡി മോൺഫോർട്ട് യൂനിവേഴ്സിറ്റിയിലെ സൈബർ സെക്യൂരിറ്റി വിദ്യാർഥിയാണ്.
കണ്ണൂർ തലശേരി സ്വദേശി വിനായക് വിജയരാഘവനും ടീമിലുണ്ട്.
കേരള അണ്ടർ 14 താരമായിരുന്നു. പാതി മലയാളിയായ റോണക് സുധീഷ് പാലോളിയും ടീമിലുണ്ട്. റോണകിെൻറ പിതാവ് തലശേരി സ്വദേശിയും മാതാവ് പുണെ സ്വദേശിനിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.