Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഐ.പി.എല്ലിൽ ആദ്യ മത്സരങ്ങൾക്ക്​ മലിംഗയില്ല; മു​ംബൈ ഇന്ത്യൻസിന്​ തിരിച്ചടി ​
cancel
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എല്ലിൽ ആദ്യ...

ഐ.പി.എല്ലിൽ ആദ്യ മത്സരങ്ങൾക്ക്​ മലിംഗയില്ല; മു​ംബൈ ഇന്ത്യൻസിന്​ തിരിച്ചടി ​

text_fields
bookmark_border

കൊളംബോ: ഐ.പി.എല്ലിൽ അഞ്ചാം കിരീടവുമായി യു.എ.യിലെത്തി​യ മുംബൈ ഇന്ത്യൻസിന്​ തിരിച്ചടി. തങ്ങളുടെ സൂപ്പർ ബൗളർ ലെസിത്​ മലിംഗ ആദ്യ മത്സരങ്ങൾക്ക്​ ഉണ്ടാകാൻ സാധ്യതയില്ലെന്ന്​ റിപ്പോർട്ട്​. പിതാവി​െൻറ അസുഖവുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ്​ ശ്രീലങ്കൻ താരത്തിന്​ ടീമിനൊപ്പം ചേരാൻ സാധിക്കാത്തത്​. ​യു.എ.ഇയിൽ സെപ്​റ്റംബർ 19 മുതൽ നവംബർ 10 വരെയാണ്​ കുട്ടിക്രിക്കറ്റി​െൻറ വമ്പൻ പോര്​ അ​രങ്ങേറുന്നത്​. മുംബൈയടക്കമുള്ള ടീമുകൾ കഴിഞ്ഞദിവസങ്ങളിൽ ഇവിടെ എത്തിയിട്ടുണ്ട്​.

അടുത്ത ആഴ്​ച 37 വയസ്സ്​ തികയുന്ന മലിംഗ മുംബൈയുടെ തുറപ്പുചീട്ടുകളിൽ മുൻപന്തിയിലുള്ളയാളാണ്​. ഈ വർഷം മാർച്ചിൽ സ്വന്തം നാട്ടിൽ വെസ്​റ്റ്​ ഇൻഡീസുമായുള്ള ടി20 പരമ്പരയിലാണ്​ മലിംഗ അവസാനമായി കളിച്ചത്​. ഒരു വർഷത്തിന്​ മുകളിലായി ഏകദിനത്തിൽ പന്തെറിഞ്ഞിട്ട്​.

കഴിഞ്ഞസീസണിൽ മുംബൈ​ ഇന്ത്യൻസിന്​ കിരീടം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ്​ മലിംഗ. ചെന്നൈക്കെതിരായ മത്സരത്തിൽ അവസാന ഓവർ മലിംഗയാണ്​ എറിഞ്ഞത്​. കിരീടത്തിനായി ഒമ്പത്​ റൺസായിരുന്നു ധോണിയുടെ സംഘത്തിന്​ വേണ്ടിയിരുന്നത്​. എന്നാൽ, എഴ്​​ റൺസ്​ മാത്രം വിട്ടുകൊടുത്ത്​ ഒരു റൺസി​െൻറ വിജയം കൈപിടിയിലൊതുക്കി. അവസാന പന്തിൽ താക്കൂറിനെ വിക്കറ്റിന്​ മുന്നിൽ കുരുക്കിയായിരുന്ന മു​ംബൈയുടെ നാലാം കിരീടനേട്ടം.

ഐ.പി.എല്ലി​െൻറ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ്​ നേടിയ താരവും മറ്റാരുമല്ല. 122 മത്സരങ്ങളിൽനിന്നായി 170 വിക്കറ്റുകളാണ്​ മലിംഗയുടെ സമ്പാദ്യം​. ആറ്​ തവണ നാല്​ വിക്കറ്റും ഒരു തവണ അഞ്ച്​ വിക്കറ്റും​ പിഴുതിട്ടുണ്ട്​. സെപ്​റ്റംബർ 19ന്​ ചെന്നൈക്കെതിരെ തന്നെയാണ്​ മുംബൈയുടെ ആദ്യ മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:srilankamumbai indiansCricket Newsipl2020mallinga#ipl 2020#IPL 2020
Next Story