മാഞ്ചസ്റ്റർ യുനൈറ്റഡ്, രൺവീർ-ദീപിക, സി.വി.സി പാര്‍ട്‌ണേഴ്‌സ്...; ഐ.പി.എൽ ടീം സ്വന്തമാക്കാൻ വമ്പൻമാരുടെ നിര
text_fieldsന്യൂഡൽഹി: അടുത്ത സീസണിൽ രണ്ട് ടീമുകൾ കൂടിയെത്തുന്നതോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ പൊടിപാറുമെന്നുറപ്പാണ്. വൻ സ്രാവുകളാണ് ഐ.പി.എല്ലിലെ പുതിയ ടീമുകളുടെ ഉടമസ്ഥരാകാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.
കോട്ടക് ഗ്രൂപ്പ്, അരവിന്ദോ ഫാർമ, ടോറന്‍റ് ഫാർമ, ആർ.പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, ബിർള ഗ്രൂപ്പ്, അദാനി ഗ്രൂപ്പ് എന്നിവരുടെ പേരുകൾ നേരത്തെ ഉയർന്ന് കേട്ടിരുന്നു. എന്നാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുനൈറ്റഡും ബോളിവുഡ് താരദമ്പതികളായ രൺവീർ സിങ്ങും ദീപിക പദുക്കോണും ഐ.പി.എൽ ടീമിനെ സ്വന്തമാക്കാനായി രംഗത്തുള്ളതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
ഐ.പി.എൽ ടീമിനെ സ്വന്തമാക്കാൻ യുൈനറ്റഡിന്റെ ഉടമസ്ഥരായ േഗസർ ഫാമിലിക്ക് താൽപര്യമുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകത്തെ ഏറ്റവും പണക്കൊഴുപ്പേറിയ ക്രിക്കറ്റ് ലീഗായ ഐ.പി.എല്ലില്‍ ടീമിനെ സ്വന്തമാക്കുന്നത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് മാഞ്ചസ്റ്റര്‍ യുൈനറ്റഡിെന്റ ചില ഉന്നതര്‍ നല്‍കുന്ന സൂചന. ടീമിനെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ബി.സി.സി.ഐ ഇതിനകം ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോർട്ട്. വിദേശ കമ്പനികള്‍ക്ക് ഐ.പി.എല്‍ ടീമിനെ സ്വന്തമാക്കാന്‍ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥകളൊക്കെ പാലിക്കാൻ മാഞ്ചസ്റ്റർ യുൈനറ്റഡ് തയാറായേക്കുമെന്നാണ് റിപ്പേർട്ടുകൾ.
ഗ്ലേസര്‍ ഫാമിലിക്ക് പുറമെ മുന്‍ ഫോര്‍മുല വൺ ഉടമസ്ഥരായിരുന്ന സി.വി.സി പാര്‍ട്‌ണേഴ്‌സും ടെന്‍ഡര്‍ ഡോക്യുമെന്‍റുകള്‍ വാങ്ങിയിട്ടുണ്ട്.
ഷാരൂഖ് ഖാൻ, പ്രീതി സിൻ, ജൂഹി ചൗള എന്നിവർക്ക് പിറകെ ഐ.പി.എല്ലിലെ ബോളിവുഡ് താര ഉടമകളാകാനുള്ള ഒരുക്കത്തിലാണ് ദീപികയും രൺവീറും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമകളാണ് ഷാരൂഖും ജൂഹിയും. പഞ്ചാബ് കിങ്സിന്റെ ഉടമയാണ് പ്രീതി സിന്‍റ.
കായിക പശ്ചാത്തലമുള്ളവരാണ് ദീപികയും രൺവീറും. ബാഡ്മിന്റൺ താരമായ പ്രകാശ് പദുക്കോണിന്‍റെ മകളായ ദീപിക ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലടക്കം പങ്കെടുത്തിട്ടുണ്ട്. ലോകത്തെ ഏറ്റവും ജനകീയ ബാസ്‌കറ്റ്ബോൾ ലീഗായ എൻ.ബി.എയുടെ ബ്രാൻഡ് അംബാസഡറാണ് രൺവീർ. ഇരുവർക്കും കോർപറേറ്റ് കമ്പനിയുടെ പിന്തുണയുണ്ടെന്നാണ് വിവരം.
പുതിയ ഫ്രാഞ്ചൈസികൾക്കായി അഹമ്മദാബാദ്, ലഖ്നോ നഗരങ്ങൾക്ക് നറുക്കു വീഴാനാണ് സാധ്യത. തിങ്കളാഴ്ച ദുബൈയിൽ വെച്ചാണ് ലേലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.