'അച്ഛനുണ്ടായിരുന്നെങ്കിൽ വരുമായിരുന്നു'; കർഷക പ്രക്ഷോഭത്തിൽ അണിനിരന്ന് ക്രിക്കറ്റ് താരം മൻദീപ് സിങ്
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാരിൻെറ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചുള്ള കർഷക സമരത്തിൽ അണി നിരന്ന് ക്രിക്കറ്റ് താരം മൻദീപ് സിങ്. ഐ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബ് താരവും പഞ്ചാബിൻെറ രഞ്ജി ട്രോഫി ക്യാപ്റ്റനുമാണ് മൻദീപ് സിങ്. ഇന്ത്യക്കായി മൂന്ന് ട്വൻറി 20കളിൽ മൻദീപ് കളത്തിലിറങ്ങിയിട്ടുണ്ട്.
''എൻെറ അച്ഛനുണ്ടായിരുന്നെങ്കിൽ ഈ പ്രതിഷേധത്തിൽ ചേരുമായിരുന്നു. ഞാൻ കർഷക സമരത്തെ പിന്തുണക്കുന്നതിൽ അദ്ദേഹം അഭിമാനിക്കുന്നുണ്ടാകും. ഈ തണുപ്പുകാലത്തും സമാധാനപരമായി പ്രതിഷേധിക്കുന്ന മുത്തച്ഛൻമാർക്കൊപ്പം പങ്കുചേരാനാണ് ഞാൻ എത്തിയിരിക്കുന്നത്. ട്രാക്ടറാണ് അവരുടെ പുതിയ വീട്. എന്നിട്ടും അവർ പരാതി പറയുന്നില്ല. അവരുടെ സ്പിരിറ്റിനെ ഞാൻ സല്യൂട്ട് ചെയ്യുന്നു'' -മൻദീപ് സിങ് പ്രതികരിച്ചു.
കഴിഞ്ഞ മാസം സമാപിച്ച ഐ.പി.എൽ സീസണിൽ പഞ്ചാബിനായി ഏഴുമത്സരങ്ങളിൽ മൻദീപ് കളത്തിലിറങ്ങിയിരുന്നു. പിതാവിൻെറ മരണത്തിന് പിറ്റേന്ന് കളത്തിലിറങ്ങിയ മൻദീപ് സിങ് വാർത്തകളിലിടം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.