ഡാഡീ... ഇതു നിങ്ങൾക്കുവേണ്ടി; പിതാവിെൻറ മരണവാർത്തക്കു പിന്നാലെ മൻദീപ് കളത്തിൽ
text_fieldsഷാർജ: പിതാവിെൻറ ഒാർമകളിലായിരുന്നു മൻദീപ് സിങ്. പിതാവും കോച്ചുമായിരുന്ന ഹർദേവ് സിങ്ങിെൻറ മരണവാർത്ത എത്തി മണിക്കൂറുകൾക്കകമായിരുന്നു ശനിയാഴ്ച മൻദീപ് കിങ്സ് ഇലവൻ പഞ്ചാബിനായി കളത്തിലിറങ്ങിയത്. െഎ.പി.എൽ മത്സരവും കോവിഡ് പ്രോേട്ടാകോളും പാലിച്ച് നാട്ടിലേക്ക് മടങ്ങാതിരുന്ന മൻദീപ് പഞ്ചാബിലെ ജലന്ധറിൽ നടന്ന സംസ്കാര ചടങ്ങുകൾക്ക് വിഡിയോ കാളിൽ സാക്ഷിയായാണ് അന്ന് കളത്തിലിറങ്ങിയത്. പിതാവിെൻറ ഒാർമകളിൽ വിങ്ങുന്ന ഹൃദയവുമായി ബാറ്റേന്തിയ അവൻ 17 റൺസെടുത്തു. അന്ന് പഞ്ചാബിെൻറ ജയം മൻദീപിെൻറ പിതാവിന് സമർപ്പിച്ചാണ് സഹതാരങ്ങളും േകാച്ചിങ് സ്റ്റാഫും യുവറൗണ്ടറുടെ വേദനയോട് െഎക്യപ്പെട്ടത്. കറുത്ത ആംബാൻഡ് അണിഞ്ഞായിരുന്നു ടീം അംഗങ്ങൾ കളിച്ചത്.
ജീവിതത്തിലെ ഏറ്റവും ദുർഘടമായ സന്ദർഭത്തിൽ ആശ്വാസം പകർന്ന് ചേർത്തുപിടിച്ച ടീമിനുള്ള നന്ദിപ്രകടനമായിരുന്നു തിങ്കളാഴ്ച രാത്രിയിൽ മൻദീപ് ക്രീസിൽ കാഴ്ചവെച്ചത്. കൊൽക്കത്തക്കെതിെ പഞ്ചാബിന് എട്ട് വിക്കറ്റ് ജയമൊരുക്കിയ ഇന്നിങ്സുമായി മൻദീപ് പിതാവിന് ഏറ്റവും പ്രിയപ്പെട്ട രീതിയിൽതന്നെ അന്ത്യാഭിവാദ്യം നൽകുകയും ചെയ്തു. കെ.എൽ. രാഹുലിനൊപ്പം ഒാപണറായി ക്രീസിലെത്തി 56 പന്തിൽ 66 റൺസെടുത്ത പഞ്ചാബ് താരം പുറത്താവാതെ നിന്നു.
അർധസെഞ്ച്വറി തികച്ച ശേഷം ആകാശത്തേക്ക് ബാറ്റുയർത്തി, നിറഞ്ഞകണ്ണുകളുമായി തെൻറ ഇന്നിങ്സ് മൺമറഞ്ഞ പിതാവിന് സമർപ്പിച്ചായിരുന്നു മൻദീപിെൻറ ആഘോഷം. ഡഗ് ഒൗട്ടിൽ രാഹുലും കോച്ച് കുംെബ്ലയും വസിംജാഫറും എഴുന്നേറ്റുനിന്ന് കൈയടിച്ചു. ഒാടിയെത്തിയ ക്രിസ് ഗെയ്ൽ ചേർത്തുപിടിച്ചപ്പോൾ, അഭിനന്ദനവുമായി എതിർടീം അംഗങ്ങളായ ദിനേഷ് കാർത്തികുമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.