അവിസ്മരണീയ മത്സരത്തിെൻറ ഓർമക്കായി ഗെയ്ലും പൊള്ളാർഡും ജേഴ്സി കൈമാറി
text_fieldsദുബൈ: ട്വൻറി 20 ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ മത്സരങ്ങൾക്കൊന്നിനായിരുന്നു ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. നിശ്ചിത സ്കോറും സൂപ്പർ ഓവറും 'ടൈ' കെട്ടിയതോടെ വിജയികളെ കണ്ടെത്താൻ അധികൃതർക്ക് ഒരു സൂപ്പർഓവർകൂടി നടത്തേണ്ടിവന്നു.
ഇഞ്ചോടിഞ്ച് മത്സരത്തിെൻറ ഒടുവിൽ പരസ്പര ബഹുമാനത്തോടെ േജഴ്സി കൈമാറുന്ന കീറൻ പൊള്ളാർഡിേൻറയും ക്രിസ് ഗെയിലിേൻറയും ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. മുംബൈ ഇന്ത്യൻസിെൻറ ഇന്നിങ്സിന് ബലം പകർന്നത് പൊള്ളാർഡായിരുന്നുവെങ്കിൽ കിങ്സ് ഇലവൻ പഞ്ചാബിനെ രണ്ടാം സൂപ്പർഓവറിൽ വിജയത്തിലെത്തിച്ചത് ആദ്യ പന്തിൽ സിക്സർ കുറിച്ച ഗെയിലായിരുന്നു. കരീബിയൻ താരങ്ങളായ ഇരുവരും വമ്പനടികൾക്ക് പേരുകേട്ടവരാണ്.
ചിത്രത്തോടൊപ്പം അടിക്കുറിപ്പായി മുംബൈ ഇന്ത്യൻസ് നൽകിയത് ഇങ്ങനെ: ''എക്കാലത്തേയും മികച്ച ട്വൻറി 20യെന്ന് വിളിക്കാവുന്ന മത്സരത്തിനൊടുവിൽ രണ്ട് ഇതിഹാസങ്ങൾ ജേഴ്സി കൈമാറുന്നു. മത്സരത്തിന് അവസാനം പരസ്പരം കാത്തുസൂക്ഷിക്കുന്ന ബഹുമാനം ഈ കളിയോട് നമുക്ക് ഇഷ്ടം വർധിപ്പിക്കുന്നു.''
മുംബൈ ഇന്ത്യൻസ് ഉയർത്തിയ 176 റൺസ് പിന്തുടർന്നിറങ്ങിയ പഞ്ചാബിനും 176 റൺസ് എടുക്കാനേ സാധിച്ചിരുന്നുള്ളൂ. സൂപ്പർഓവറിൽ ജസ്പ്രീത് ബുംറയുടെ പന്തുകൾക്ക് മുമ്പിൽ പതറിയ പഞ്ചാബ് കുറിച്ചത് വെറും അഞ്ച് റൺസ്. എന്നാൽ ബുംറക്ക് അതേനാണയത്തിൽ മുഹമ്മദ് ഷമി മറുപടി നൽകിയതോടെ മുംബൈക്കും എടുക്കാനായത് അഞ്ചുറൺസ് മാത്രം.
തുടർന്ന് രണ്ടാം സൂപ്പർഓവറിലേക്ക് നീണ്ട മത്സരത്തിൽ മുംബൈ കുറിച്ച 11 റൺസ് പഞ്ചാബ് മറികടക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.