15 അംഗ ലോകകപ്പ് ടീമിൽ സഞ്ജു, കുൽദീപും ചഹലുമില്ല! മുൻ ഓസീസ് ഓപ്പണറുടെ ഇഷ്ട ഇന്ത്യൻ ടീം ഇങ്ങനെ...
text_fieldsഒക്ടോബറിൽ രാജ്യം വേദിയാകുന്ന ഏകദിന ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രവചിച്ച് മുൻ ആസ്ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ. താരത്തിന്‍റെ ഇഷ്ട ടീം ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിക്കുന്നതാണ്.
വിക്കറ്റ് കീപ്പർമാരായി മലയാളി താരം സഞ്ജു സാംസണും ഇഷാൻ കിഷനും ടീമിലുണ്ട്. സ്പെഷലിസ്റ്റ് സ്പിന്നർമാരായി രവീന്ദ്ര ജദേജയും അക്സർ പട്ടേലും ഹെയ്ഡന്‍റെ ഇഷ്ട ടീമിൽ ഇടംനേടി. ബാറ്ററുടെ റോളിൽ മാത്രമാണ് കെ.എൽ. രാഹുലിനെ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ, കുൽദീപ് യാദവിനും യുസ്വേന്ദ്ര ചഹലിനും മുൻ ഓസീസ് സൂപ്പർതാരത്തിന്‍റെ ടീമിൽ കയറിക്കൂടാനായില്ല.
നായകൻ രോഹിത് ശർമ, വിരാട് കോഹ്ലി, ശുഭ്മൻ ഗിൽ, ശ്രേയസ്സ് അയ്യർ, കെ.എൽ. രാഹുൽ എന്നിവരാണ് ടീമിലെ സ്പെഷലിസ്റ്റ് ബാറ്റർമാർ. കിഷനും സാംസണും വിക്കറ്റ് കീപ്പർമാർ. മുഹമ്മദ് ഷമി, മുഹമ്മജ് സിറാജ്, ശാർദുൽ ഠാക്കൂർ, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിലെ പേസർമാർ. ഓൾ റൗണ്ടറായി ഹാർദിക് പാണ്ഡ്യയും.
‘ചില വലിയ ഒഴിവാക്കലുകളുണ്ടാകും. പ്രത്യേകിച്ച് ലെഗ് സ്പിന്നറായ ചഹൽ, അദ്ദേഹം മികച്ചൊരു കളിക്കാരനാണ്, സെലക്ടർമാരെ സംബന്ധിച്ച് കടുപ്പമേറിയതാകും, സമാനമാണ് കുൽദീപിന്‍റെ കാര്യവും, അദ്ദേഹവും മികച്ചൊരു കളിക്കാരനാണ്’ -ഹെയ്ഡൻ പറഞ്ഞു.
ഹെയ്ഡന്‍റെ 15 അംഗ ലോകകപ്പ് ടീം ഇങ്ങനെ;
രോഹിത് ശർമ (നായകൻ), ജസ്പ്രീത് ബുംറ, വിരാട് കോഹ്ലി, ശുഭ്മൻ ഗിൽ, ശ്രേയസ്സ് അയ്യർ, സഞ്ജു സാംസൺ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജദേജ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാർദുൽ ഠാക്കൂർ, ഇഷാൻ കിഷൻ, അക്സർ പട്ടേൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.