'ഫിസിയോയോട് ആലോചിക്കാതെ കഫ് സിറപ്പ് കുടിച്ചതിന് ഞാനും അച്ഛനും ഉത്തരവാദികൾ'; വിലക്കിനെ കുറിച്ച് പൃഥ്വി ഷാ
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിെൻറ ഭാവി താരമായി വരവറിയിച്ച ശേഷം നിരോധിത മരുന്നിെൻറ ഉപയോഗത്തെ തുടർന്ന് എട്ട് മാസം വിലക്ക് ലഭിച്ചത് പൃഥ്വി ഷായുടെ കരിയറിൽ കരിനിഴൽ വീഴ്ത്തിയിരുന്നു. എന്നാൽ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) ഇളവ് നൽകിയതോടെ ഷാ നാലുമാസത്തിനുള്ളിൽ കളത്തിൽ തിരികെയെത്തി. ശേഷം ആഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനം കാഴ്ചവെച്ച 21കാരൻ ന്യൂസിലൻഡ് പര്യടനത്തിൽ ടെസ്റ്റ്, ഏകദിന ടീമുകളുടെ ഭാഗമായിരുന്നു.
ഇപ്പോൾ മരുന്നടി വിവാദത്തിലേക്ക് നയിച്ച സംഭവങ്ങൾ ഓർത്തെടുക്കുകയാണ് ഷാ. 2019 ഫെബ്രുവരിയിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിച്ചുകൊണ്ടിരിക്കെ ജലദോഷവും ചുമയും വന്ന് വലൈങ്കയ്യൻ ബാറ്റ്സ്മാൻ കിടപ്പിലായി. നിരോധിത മരുന്നുകളുടെ പട്ടികയിൽ ഉൾപെടുന്നതാണെന്നറിയാതെ പിതാവ് കഫ് സിറപ്പ് കുടിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഷാ പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്ബസിനോട് പറഞ്ഞു.
'കഫ്സിറപ്പ് വിവാദത്തിന് അച്ഛനും ഞാനുമാണ് ഉത്തരവാദികൾ. ഞങ്ങൾ ഇൻഡോറിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കുേമ്പാഴാണ് ജലദോഷവും ചുമയും പിടിപെട്ടതെന്നാണ് എെൻറ ഓർമ . അത്താഴത്തിന് പുറത്തുപോയ ഞാൻ നന്നായി ചുമക്കുന്നുണ്ടായിരുന്നു. അച്ഛനോട് പറഞ്ഞപ്പോൾ കഫ് സിറപ്പ് വാങ്ങി കുടിക്കാൻ അദ്ദേഹം നിർദേശിച്ചു. ഫിസിയോയെ സമീപിച്ചില്ല എന്നതാണ് ഞാൻ ചെയ്ത തെറ്റ്'-ഷാ പറഞ്ഞു.
'ഞാൻ രണ്ട് ദിവസം ആ മരുന്ന് കുടിച്ചു. മൂന്നാം ദിവസം എനിക്ക് ഉത്തേജക പരിശോധ നടത്തി. അങ്ങനെയാണ് ഒരു നിരോധിത പദാർഥം ഉപയോഗിച്ചതായി കണ്ടെത്തിയത്. എനിക്ക് അവ വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയില്ല. എന്നാൽ അത് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. ഞാൻ എന്നെക്കുറിച്ച് എല്ലായിടത്തും വായിക്കുകയായിരുന്നു. ആളുകളുടെ ധാരണയെക്കുറിച്ച് ഞാൻ ആശങ്കാകുലനായിരുന്നു, ഞാൻ നിരോധിത ലഹരിവസ്തുക്കളും മയക്കുമരുന്നും ഉപയോഗിക്കുന്നുവെന്ന് ആളുകൾ ചിന്തിക്കുന്നുണ്ടെന്ന് ഞാൻ കരുതി. രണ്ടര മാസം ഞാൻ അവിടെ ഉണ്ടായിരുന്നു. എല്ലാ ദിവസവും ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. കാരണം എനിക്ക് അത് നല്ലൊരു സമയമായിരുന്നു. എന്നാൽ എല്ലാം പെട്ടെന്ന് മാറി' -ഷാ കൂട്ടിച്ചേർത്തു.
ഷായുടെ അസാന്നിധ്യത്തിൽ ശുഭ്മാൻ ഗില്ലിന് ടെസ്റ്റ് കുപ്പായം ലഭിച്ചു. അതോടൊപ്പം മധ്യനിരയിൽ കളിച്ചിരുന്ന രോഹിത് ശർമക്ക് 2019-2020 ഹോം സീസണിൽ ഓപണറായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു.
വിലക്ക് മാറി തിരിച്ചെത്തിയ പൃഥ്വി ഷാ ന്യൂസിലൻഡ് പര്യടനത്തിൽ മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും കളിച്ചെങ്കിലും തിളങ്ങാനായില്ല. അതോടെ ആസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ നിന്ന് പുറത്തായി. സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഇംഗ്ലണ്ടിലേക്ക് പറക്കുന്ന ഇന്ത്യൻ ടീമിേലക്ക് ഷായെ സെലക്ടർമാർ പരിഗണിച്ചില്ല. എന്നാൽ, രാഹുൽ ദ്രാവിഡിെൻറ ശിക്ഷണത്തിൽ ശ്രീലങ്കയിലേക്ക് പോകുന്ന യുവ ഇന്ത്യൻ ടീമിൽ ഷായെ ഉൾപെടുത്തിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.