ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റർക്ക് എത്ര കോടിയുടെ സ്വത്തുണ്ടെന്നറിയാമോ? അത് കോഹ്ലിയും ധോണിയുമല്ല
text_fieldsന്യൂഡൽഹി: കളി മാത്രമല്ല, പരസ്യമായും മറ്റു കരാറുകളായും പണമേറെ സമ്പാദിക്കുന്നവരാണ് ഇന്ത്യൻ കായികലോകത്തെ താരരാജാക്കന്മാരായ ക്രിക്കറ്റർമാർ. ടെസ്റ്റിലും ഏകദിനത്തിലും രാജ്യാന്തര ടൂർണമെൻറുകളിലും പിന്നെ ആഭ്യന്തര ക്രിക്കറ്റിലും പാഡണിഞ്ഞാൽ ബി.സി.സി.ഐ നൽകുക മോഹിപ്പിക്കുന്ന തുക. ഒരേ സമയം വിവിധ ബ്രാൻഡുകളിൽ അഭിനയിച്ചും പരസ്യവാചകം ചൊല്ലിയും സമ്പാദിക്കാനാകുന്ന അനേക ഇരട്ടികൾ വേറെയും. എങ്കിൽ പിന്നെ ആരാകും ഏറ്റവും സമ്പന്നനായ ക്രിക്കറ്റർ എന്ന ചോദ്യത്തിന് നമുക്കു മുമ്പിൽ ആദ്യമെത്തുക നിലവിലെ നായകൻ കോഹ്ലിയോ തൊട്ടുമുമ്പുള്ള ധോണിയോ എന്ന സംശയം മാത്രം. മുന്നാമെതാരാൾ വരാനിടയില്ല. എന്നാൽ, ഇന്ത്യയിലെ അതിസമ്പന്നരായ അഞ്ചു ക്രിക്കറ്റർമാരെ നമുക്ക് പരിചയപ്പെടാം.
1. സചിൻ ടെണ്ടുൽക്കർ: ലോകം കീഴടക്കിയ ഇൗ ഇന്ത്യൻ ക്രിക്കറ്ററിൽനിന്നേ എക്കാലത്തും രാജ്യത്ത് ക്രിക്കറ്റ് എന്ന കളിയെ നാം സങ്കൽപിച്ചു തുടങ്ങൂ. കളിയിൽനിന്ന് വിരമിച്ച് വർഷങ്ങളായെങ്കിലും ഇപ്പോഴും നിരവധി പരസ്യങ്ങളിൽ അഭിനയിക്കുന്ന ടെണ്ടുൽക്കറുടെ സമ്പാദ്യം പക്ഷേ, 1000 കോടിയോ അതിലേറെയോ വരും.
2. മഹേന്ദ്ര സിങ് ധോണി: ലോകത്ത് രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്നൻ ദേശീയ ടീമിെൻറ മുൻ നായകനായ ധോണി തന്നെ. 767 കോടിയാണ് സമ്പാദ്യം.
3. ഇന്ത്യൻ ടീം നായകനായ വിരാട് കോഹ്ലിയുണ്ട് മൂന്നാം സ്ഥാനത്ത്- ആസ്തി 638 കോടി. സ്വന്തമായി ഫാഷൻ ബ്രാൻഡുകൾ വരെ കോഹ്ലിക്കുണ്ട്.
4. വിരേന്ദർ സെവാഗ്: ദേശീയ ടീമിൽനിന്ന് എന്നേ പുറത്തായെങ്കിലും സമ്പന്നരിൽ നാലാമനായി ഡൽഹിക്കാരൻ സെവാഗുണ്ട്- 277 കോടിയാണ് സമ്പാദ്യം.
5. യുവരാജ് സിങ്: 2011ലെ ലോകകപ്പ് വിജയത്തിെൻറ ശിൽപിയായി വാഴ്ത്തപ്പെടുന്ന യുവരാജ് സിങ് തൊട്ടുപിറകെ അഞ്ചാം സ്ഥാനത്താണ്. ആസ്തി 245 കോടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.