Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിട, വോൺ; മെൽബണിലെ...

വിട, വോൺ; മെൽബണിലെ സതേൺ സ്റ്റാൻഡ് ഇനി ഷെയ്ൻ വോൺ സ്റ്റാൻഡ്

text_fields
bookmark_border
വിട, വോൺ; മെൽബണിലെ സതേൺ സ്റ്റാൻഡ്   ഇനി ഷെയ്ൻ വോൺ സ്റ്റാൻഡ്
cancel
camera_alt

മെ​ൽ​ബ​ൺ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​നു​പു​റ​ത്തെ ഷെ​യ്ൻ വോ​ണി​​ന്റെ പ്ര​തി​മ​ക്ക​ടു​ത്ത് അ​ദ്ദേ​ഹ​ത്തി​ന്റെ ഫോ​ട്ടോ വെ​ക്കു​ന്ന ആ​രാ​ധ​ക​ൻ

മെ​ൽ​ബ​ൺ: ക്രി​ക്ക​റ്റ് ക​ണ്ട മി​ക​ച്ച സ്പി​ന്ന​ർ​മാ​രി​ലൊ​രാ​ളാ​യ ഷെ​യ്ൻ വോ​ണി​ന്റെ അ​കാ​ല വി​യോ​ഗ​ത്തി​ൽ വി​തു​മ്പി ലോ​കം. വോ​ണി​ന്റെ പൊ​ടു​ന്ന​നെ കു​ത്തി​ത്തി​രി​യു​ന്ന പ​ന്തു​പോ​ലെ അ​പ്ര​തീ​ക്ഷി​ത​മാ​യി വി​രു​ന്നെ​ത്തി​യ മ​ര​ണ​ത്തെ ഉ​ൾ​ക്കൊ​ള്ളാ​നാ​വാ​തെ വി​റ​ങ്ങ​ലി​ച്ചു​നി​ൽ​ക്കു​ക​യാ​ണ് സ​ഹ​താ​ര​ങ്ങ​ളും ആ​രാ​ധ​ക​രു​മെ​ല്ലാം.

ക​ഴി​ഞ്ഞ​ദി​വ​സം താ​യ്‍ല​ൻ​ഡി​​ലെ വി​ല്ല​യി​ലാ​ണ് വോ​ണി​നെ (52) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. വോ​ണി​ന് രാ​ജ്യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യു​ള്ള യാ​ത്ര​യ​യ​പ്പ് ന​ൽ​കു​മെ​ന്ന് ആ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട്ട് മോ​റി​സ​ൺ അ​റി​യി​ച്ചു.


മെ​ൽ​ബ​ൺ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ലെ സ​തേ​ൺ സ്റ്റാ​ൻ​ഡി​ന് വോ​ണി​ന്റെ പേ​ര് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​താ​യി കാ​യി​ക മ​ന്ത്രി മാ​ർ​ട്ടി​ൻ പ​കു​ല വ്യ​ക്ത​മാ​ക്കി. വോ​ണി​ന് ന​ൽ​കാ​ൻ ക​ഴി​യു​ന്ന മി​ക​ച്ച ആ​ദ​ര​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വോ​ൺ 700ാമ​ത്തെ വി​ക്ക​റ്റ് നേ​ടി​യ​തും ആ​ഷ​സി​ൽ ഹാ​ട്രി​ക് സ്വ​ന്ത​മാ​ക്കി​യ​തും എം.​സി.​സി​യി​ലാ​ണ്. മൈ​താ​ന​ത്തി​നു​പു​റ​ത്ത് വോ​ണി​​ന്റെ പ്ര​തി​മ നേ​ര​ത്തേ ത​ന്നെ​യു​ണ്ട്.

145 ടെ​സ്റ്റു​ക​ളി​ൽ 708ഉം 194 ​ഏ​ക​ദി​ന​ങ്ങ​ളി​ൽ 293വും ​വി​ക്ക​റ്റു​ള്ള വോ​ൺ ടെ​സ്റ്റ് വി​ക്ക​റ്റ് നേ​ട്ട​ക്കാ​രി​ൽ ര​ണ്ടാ​മ​തു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shane warneMelbourne Cricket GroundMCG
News Summary - Great Southern Stand at Melbourne Cricket Ground to be renamed in honour of Shane Warne
Next Story