'നാലാം ടെസ്റ്റിനുള്ള പിച്ച് ഒരുക്കൽ തുടങ്ങി'; ഇന്ത്യയെ ട്രോളി മൈക്കൽ വോൺ
text_fieldsലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിനുള്ള മത്സരത്തിനായി ഒരുക്കുന്ന പിച്ചിനെ പരിഹസിച്ച് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ വീണ്ടും രംഗത്ത്. കൃഷിക്കായി കാളകളെയും കൊണ്ട് നിലമുഴുന്ന കർഷകന്‍റെ ചിത്രം ചേർത്താണ് വോൺ പിച്ചിനെ പരിഹസിച്ചത്.
അഹമ്മദാബാദ് മൊേട്ടര സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടെസ്റ്റ് വെറും രണ്ട് ദിവസം കൊണ്ട് തീർന്നതിന് പിന്നാലെയാണ് പരിഹാസവുമായി വോൺ രംഗത്തെത്തിയത്. ചെന്നൈയിൽ നടന്ന രണ്ടാം ടെസ്റ്റിനൊരുക്കിയ പിച്ചിനെതിരെയും വോൺ നേരത്തേ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
എന്നാൽ മൈക്കൽ വോണ് നേരെ ഇന്ത്യൻ ആരാധകർ രൂക്ഷ വിമർശനമാണുയർത്തുന്നത്. ചെന്നൈയിൽ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയിച്ചപ്പോൾ പുകഴ്ത്തിയ വോൺ ഇംഗ്ലണ്ട് പരാജയപ്പെട്ടതിന് പിന്നാലെ വഷളൻ ന്യായീകരണങ്ങൾ ഉയർത്തുകയാണെന്നാണ് ഇന്ത്യൻ ആരാധകരുടെ വാദം. നേരത്തേ മൈക്കൽ വോണിന്‍റെ പരാമർശത്തിനെതിരെ ആസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.