കിരീടം കെ.കെ.ആർ കൊണ്ടുപോകും; കാരണമുണ്ടെന്ന് മൈക്കൽ വോൻ
text_fieldsഐ.പി.എൽ 13ാം സീസണിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് മുൻ ഇംഗ്ലീഷ് ടീം നായകൻ മൈക്കൽ വോൻ. ദിനേഷ് കാർത്തിക്ക് നയിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇത്തവണ കിരീടം നേടുമെന്ന് ബ്രിട്ടീഷ് ബുക്മേക്കറായ വില്യം ഹില്ലിന് നൽകിയ അഭിമുഖത്തിലാണ് മൈക്കൽ വോൻ വ്യക്തമാക്കിയത്. ഗൗതം ഗംഭീറിെൻറ നായകത്വത്തിൽ നേരത്തെ കെ.കെ.ആർ രണ്ട് കിരീടങ്ങൾ നേടിയിരുന്നു. എന്തുകൊണ്ട് ഇത്തവണയും കൊൽക്കത്ത ചാംപ്യന്‍മാരാവുമെന്നതിനെ കുറിച്ചും മൈക്കല്‍ വോന്‍ വിശദീകരണം നൽകുന്നുണ്ട്.
'കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സായിരിക്കും ഇത്തവണ ഐപിഎല്ലിലെ ചാംപ്യന്‍മാര്‍. ബ്രെന്‍ഡന്‍ മക്കല്ലം പരിശീലിപ്പിക്കുന്ന നൈറ്റ് റൈഡേഴ്സ് കിരീട നേട്ടത്തിന് എല്ലാം കൊണ്ടും അർഹതയുള്ള ടീമാണ്. ശക്തമായ ടീമിനൊപ്പം മക്കല്ലം കൂടി ചേരുന്നതിനാൽ അവര്‍ക്കു ചാംപ്യന്‍മാരാവാന്‍ കഴിയും. കോച്ചെന്ന നിലയില്‍ മക്കല്ലം കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കിരീടം നേടിയിരുന്നു. ഇനി ഐപിഎല്ലിലും അദ്ദേഹത്തിനു ഇത് ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. -വോൻ അഭിപ്രായപ്പെട്ടു.
കരീബിയന്‍ പ്രീമിയര്‍ ലീഗിെൻറ നാലാം എഡിഷനിൽ മക്കല്ലം പരിശീലിപ്പിച്ച ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴസ് കിരീടം നേടിയിരുന്നു. ഒരു മല്‍സരം പോലും തോല്‍ക്കാതെയായിരുന്നു ട്രിൻബാഗോ ചാംപ്യന്‍മാരായത്. 'കുൽദീപ് യാദവ്, സുനിൽ നരയ്ൻ, പാറ്റ് കമ്മിൻസ്, ആന്ദ്രെ റസൽ, ഇയാൻ മോർഗൻ, ദിനേഷ് കാർത്തിക്ക്, ശുഭ്മാൻ ഗിൽ, നിതീഷ് റാണ തുടങ്ങിയ മികച്ച താരങ്ങളുള്ളതിനാൽ കെ.കെ.ആറിന് വിജയ സാധ്യത വർധിക്കുന്നു. ടീമിെൻറ ബാറ്റിങ് നിര ശക്തമല്ലെന്ന് പറയുന്നവർ ഇൗ പറഞ്ഞവരിലേക്ക് ഒന്ന് നോക്കിയാൽ മതി. അവർ തന്നെയാകും ഇത്തവണത്തെ ചാംപ്യൻമാർ. -വോൻ പറയുന്നു.
🗣️ "Kolkata Knight Riders, they are your IPL champions."
— William Hill (@WilliamHill) September 18, 2020
@MichaelVaughan has made his predictions for the new IPL season… 🏏 pic.twitter.com/Oo2jCFzjzt
രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസുമായാണ് കെ.കെ.ആറിെൻറ ആദ്യ മത്സരം. അടുത്ത ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ വിജയിച്ച് ഇത്തവണത്തെ സീസൺ തുടങ്ങാനാണ് ടീം ലക്ഷ്യമിടുന്നത്. 2014ലെ കിരീടം നേട്ടത്തിന് ശേഷം തുടർച്ചയായി പ്ലേഒാഫുകളിൽ അടിതെറ്റിയ ഷാരൂഖ് ഖാെൻറ ടീം 13ാം സീസണിൽ കിരീടത്തിൽ കുറഞ്ഞതെന്നും പ്രതീക്ഷിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.