‘സഞ്ജുവിനെ തഴഞ്ഞതിനു പിന്നിൽ വ്യക്തമായ പദ്ധതി സംശയിക്കേണ്ടിയിരിക്കുന്നു’; വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: ശ്രീലങ്കക്കെതിരായ ട്വന്‍റി20 ടീമിൽ ഉൾപ്പെടുത്തിയെങ്കിലും മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമിൽനിന്ന് തഴഞ്ഞതിൽ പ്രതിഷേധം. രഞ്ജി ട്രോഫിയില്‍ മൂന്ന് അര്‍ധ സെഞ്ച്വറികൾ ഉൾപ്പെടെ മികച്ച ഫോമിലുള്ള സഞ്ജുവിനെ ഏകദിന ഫോര്‍മാറ്റിലേക്ക് പരിഗണിക്കാതെ തുടർച്ചയായി അവഗണിക്കുന്നതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽനിന്ന് സഞ്ജുവിനെ മാറ്റി നിർത്തുന്നതിന് പിന്നിൽ വ്യക്തമായ പദ്ധതി സംശയിക്കേണ്ടിയിരിക്കുന്നയായി മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. ബാറ്റിങ് ഓർഡറിൽ ഏത് സ്ഥാനത്തും കളിപ്പിക്കാവുന്ന താരമാണ് മലയാളിയായ സഞ്ജു സാംസണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്ന പരമ്പരകളില്‍ രണ്ടാംനിര ടീമിനെ അയക്കുമ്പോള്‍ മാത്രമാണ് സഞ്ജുവിനെ പരിഗണിക്കുന്നതെന്നും വിമർശകർ ഉന്നയിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം;
ബാറ്റിംഗ് ഓർഡറിൽ ഏത് സ്ഥാനത്തും കളിപ്പിക്കാവുന്ന താരമാണ് മലയാളിയായ സഞ്ജു സാംസൺ. രഞ്ജി ട്രോഫിയിൽ മൂന്ന് അർദ്ധ സെഞ്ചുറികൾ ഉൾപ്പെടെ മിന്നും ഫോമിൽ ആണ് സഞ്ജു. ഏകദിന ലോകകപ്പിന് മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തിൽ ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ നിന്ന് സഞ്ജുവിനെ മാറ്റി നിർത്തുന്നതിന് പിന്നിൽ വ്യക്തമായ പദ്ധതി സംശയിക്കേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.