ഒരു 22 കാരൻ നമ്മുടെ ടർഫിൽ വന്ന് വെല്ലുവിളിക്കുമ്പോൾ ആസ്ട്രേലിയ തിരിച്ചടിച്ചിരിക്കണം!കങ്കാരുക്കൾക്ക് പ്രചോദനം നൽകി മിച്ചൽ ജോൺസൺ
text_fieldsബോർഡർ ഗവാസ്കർ രണ്ടാം മത്സരത്തിന് മുന്നോടിയായി ആസ്ട്രേലിയൻ ടീമിന് പ്രചോദനമേകി മുൻ സൂപ്പർതാരം മിച്ചൽ ജോൺസൺ. ഇന്ത്യക്കെതിരെ ആസ്ട്രേലിയ യുദ്ധത്തിനെന്ന പോലെ ഇറങ്ങണമെന്ന് ജോൺസൺ അഭിപ്രായപ്പെട്ടു. പെർത്തിൽ നടന്ന ആദ്യ ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷമാണ് മുൻ താരമത്തിന്‍റെ പ്രതികരണം. ആസ്ട്രേലിയൻ മണ്ണിൽ ആദ്യ മത്സരം കളിക്കുന്ന യശ്വസ്വി ജയ്സ്വാൾ ആസ്ട്രേലിയൻ സൂപ്പർതാരം മിച്ചൽ സ്റ്റാർക്കിനെ സ്ലെഡ്ജ് ചെയ്യുന്നത് അംഗീകരിക്കാൻ സാധിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആദ്യം മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ ജയ്സ്വാൾ ആസ്ട്രേലിയൻ ബൗളർമാരിൽ ഭീതി പടർത്തിയിരുന്നു. 161 റൺസ് നേടിയ താരം സ്റ്റാർക്കിന്‍റെ ബോൾ പതിയെയാണ് വരുന്നതെന്ന് മത്സരത്തിനിടെ സ്റ്റാർക്കിനോട് പറഞ്ഞു. സ്റ്റമ്പ് മൈക്കിൽ പകർത്തിയ ഈ സംഭാഷണം പിന്നീട് വമ്പൻ ചർച്ചകൾക്ക് വഴി തുറന്നു. ഈ ഒരു സാഹചര്യത്തിലാണ് ആസ്ട്രേലിയയോട് തിരിച്ചടിക്കാൻ ജോൺസൺ ആവശ്യപ്പെടുന്നത്. വെസ്റ്റ് ആസ്ട്രേലിയ എന്ന പത്രത്തിൽ എഴുതിയ കോളത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിക്കുന്നത്.
'പുറത്ത് നിന്ന് ഈ കളി കാണുന്ന ഒരാൾ എന്ന നിലക്ക്... ഈ ആസ്ട്രേലിയൻ ടീമിൽ നിന്നും ഒരു പോരാട്ടം ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. ഒരു പുതിയ യുവ അരങ്ങേറ്റക്കാരൻ ഇന്ത്യൻ ഓപ്പണിങ് ബാറ്റർ നമ്മുടെ ടർഫിൽ നമ്മുടെ മുഖത്തിന് നേരെ സ്ലെഡ്ജ് ചെയ്യുന്നതല്ല വേണ്ടത്. സ്റ്റാർക്കിനെ സ്ലോ ബോൾ ആണെന്നും പറഞ്ഞ് പ്രകോപനിപ്പിക്കുന്നുണ്ട്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും നമുക്ക് കുറച്ച് ഇന്‍റന്‍റും എനർജിയും കാണിക്കേണ്ടതുണ്ട്, ഇതിനെല്ലാം പുറമെ ഫീൽഡിലാണ് ഒപ്റ്റസിൽ വെച്ച് നടന്ന മത്സരത്തിൽ ഈ എനർജി ഒട്ടുമില്ലാതിരുന്നത്,' ജോൺസൺ എഴുതി.
ആദ്യ മത്സരത്തിൽ 295 റൺസിനായിരുന്നു ഇന്ത്യൻ വിജയം. പരമ്പര തീരാൻ ഇനിയും ഒരുപാട് സമയമുണ്ടെന്നും അഡ്ലെയ്ഡിലെ ഡേ നൈറ്റ് മത്സരത്തിൽ വിജയിച്ചുകൊണ്ട് ആസ്ട്രേലിയക്ക് തിരിച്ചുവരവ് നടത്താൻ സാധിക്കുമെന്നും ജോൺസൺ പറയുന്നു. ഡിസംബർ ആറിനാണ് അഡ്ലെയ്ഡിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.