ഇതെന്താ പാടത്തെ കളിയോ എന്ന് ആരാധകർ; പാർക്കിങ്ങിലെത്തിയ പന്ത് തെരഞ്ഞ് പിടിച്ച് മിച്ചൽ മാർഷ്
text_fieldsലണ്ടൻ: കോവിഡ് മഹാമാരിക്കാലത്ത് ക്രിക്കറ്റ് മത്സരങ്ങൾ വീണ്ടും തുടങ്ങി. എന്നാൽ കോവിഡ് മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രൗണ്ടിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നില്ല. ഇക്കാരണം കൊണ്ട് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലായത് കളിക്കാരാണ്.
കാണികളുടെ ആരവവും പിന്തുണയും മാത്രമല്ല ബാറ്റ്സ്മാൻമാർ അടിച്ച് പറപ്പിച്ച പന്തുകൾ തിരികെ കിട്ടാൻ കാണികൾ ഗാലറിയിലുണ്ടായിരുന്ന വേളയിൽ യാതൊരു ബുദ്ധിമുട്ടുമില്ലായിരുന്നു. മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗ്രൗണ്ട് സ്റ്റാഫിൻെറ എണ്ണം കുറച്ചതും തിരിച്ചടിയായി. ഇപ്പോൾ ഗാലറിയിലോ അല്ലെങ്കിൽ അപൂർവ വേളകളിൽ പാർക്കിങ് സ്ഥലത്തോ ചെന്ന് പതിക്കുന്ന പന്ത് തെരഞ്ഞ് കണ്ടെത്തേണ്ട ഉത്തരവാദിത്വം കൂടി ഫീൽഡർമാർക്കാണ്.
വെളളിയാഴ്ച നടന്ന ഇംഗ്ലണ്ട് x ആസ്ട്രേലിയ ഏകദിന മത്സരത്തിനിടെ സാം ബില്ലിങ്സ് സിക്സ് അടിച്ച പന്ത് പാർക്കിങ്ങിൽ പോയി തെരഞ്ഞ് കണ്ടെത്തി കൊണ്ടു വന്നത് മിച്ചൽ മാർഷ് ആയിരുന്നു.
ഇംഗ്ലീഷ് ഇന്നിങ്സിൻെറ 27ാം ഓവറിൽ പാറ്റ് കമ്മിൻസിൻെറ ബൗൺസറാണ് ബില്ലിങ്സ് വേലിക്ക് മുകളിലൂടെ പറത്തിയത്. വിക്കറ്റ് കീപ്പറുടെ തലക്ക് മുകളിലൂടെ പറന്ന പന്താണ് പാർക്കിങ്ങിലേക്ക് പോയത്.
പ്രദേശത്ത് ആരും തന്നെ ഇല്ലാത്തതിനാൽ മാർഷ് ഓടിപ്പോയി പന്ത് എടുത്ത് കൊണ്ടു വരികയായിരുന്നു. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ 19 റൺസിന് തോൽപിച്ച് ഇംഗ്ലണ്ട് മുന്നിലെത്തി. ആദ്യം ബാറ്റുചെയ്ത സന്ദർശകർ ഒമ്പത് വിക്കറ്റിന് 294 റൺസെടുത്തു.
നിശ്ചിത ഓവറിൽ ഇംഗ്ലണ്ടിന് ഒമ്പതിന് 275 റൺസെടുക്കാനാണ് സാധിച്ചത്. ബില്ലിങ്സിൻെറയും (118) ജോണി ബെയർസ്റ്റോയുടെയും (88) കരുത്തുറ്റ ഇന്നിങ്സുകൾ പാഴായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.