മിച്ചൽ മാർഷ് നയിക്കും, സ്മിത്തിനും ഫ്രേസർക്കും ഇടമില്ല; ലോകകപ്പിനുള്ള ആസ്ട്രേലിയൻ ടീമായി
text_fieldsമെൽബൺ: ട്വന്റി 20 ലോകകപ്പിനുള്ള ആസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. മിച്ചൽ മാർഷ് നയിക്കുന്ന ടീമിൽ മുൻ നായകൻ സ്റ്റീവ് സ്മിത്തിനും ഐ.പി.എല്ലിൽ അതിവേഗ അർധസെഞ്ച്വറികളുമായി ശ്രദ്ധ നേടിയ ജേക് ഫ്രേസർ മക്ഗർകിനും ഇടം ലഭിച്ചിട്ടില്ല. അതേസമയം, ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന ഡേവിഡ് വാർണറും െഗ്ലൻ മാക്സ്വെലും സ്ക്വാഡിലുണ്ട്.
ഫെബ്രുവരിയിൽ ന്യൂസിലാൻഡിനെതിരെ അവസാനമായി ട്വന്റി 20 മത്സരം കളിച്ച സ്മിത്തിന് ഐ.പി.എൽ ലേലത്തിൽ ആവശ്യക്കാരില്ലായിരുന്നു. ആസ്ട്രേലിയക്കായി മൂന്ന് ഫോർമാറ്റിലും തിളങ്ങിയ സ്മിത്ത് ടീമിനായി 16000ത്തിലധികം റൺസ് നേടിയിട്ടുണ്ട്. ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി അഞ്ച് മത്സരങ്ങളിൽ 247 റൺസ് നേടിയ താരമാണ് ഫ്രേസർ മക്ഗർക്. 237.50 ആണ് 22കാരന്റെ സ്ട്രൈക്ക് റേറ്റ്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും നമീബിയയും സ്കോട്ട്‍ലൻഡുമാണ് ഓസീസിന്റെ ഗ്രൂപ്പിലുള്ള മറ്റു ടീമുകൾ.
ആസ്ട്രേലിയൻ ടീം: ഡേവിഡ് വാർണർ, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, െഗ്ലൻ മാക്സ്വെൽ, ടിം ഡേവിഡ്, മാർകസ് സ്റ്റോയിനിസ്, മാത്യൂ വേഡ്, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ആദം സാംബ, ജോഷ് ഹേസൽവുഡ്, ജോഷ് ഇംഗ്ലിസ്, ആഷ്ടൺ ആഗർ, കാമറൂൺ ഗ്രീൻ, നഥാൻ എല്ലിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.