200/102; ചരിത്രം എറിഞ്ഞുപിടിച്ച് സ്റ്റാർക്
text_fieldsഹരാരെ: എട്ടു വർഷത്തിനിടെ കങ്കാരുക്കൾക്കെതിരെ കന്നി ജയവുമായി സിംബാബ്വെ തിരിച്ചുവരവ് ആഘോഷമാക്കിയ ദിനത്തിൽ പുതുചരിത്രം കുറിച്ച് ഓസീസ് ബൗളർ മിച്ചൽ സ്റ്റാർക്. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡാണ് സ്റ്റാർക് സ്വന്തം പേരോട് ചേർത്തത്. സഖ് ലൈൻ മുഷ്താഖ് (104 കളികൾ), ബ്രെറ്റ് ലീ (112), അലൻ ഡൊണാൾഡ് (117) തുടങ്ങിയവരെയാണ് താരം പിറകിലാക്കിയത്.
നേരത്തെ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ (52 കളികളിൽ) 100 വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിരുന്നെങ്കിലും അഫ്ഗാൻ താരം റാശിദ് ഖാൻ 44 മത്സരങ്ങളിൽ 100 വിക്കറ്റ് വീഴ്ത്തി മറികടന്നിരുന്നു. സ്റ്റാർക് ചരിത്രം കുറിച്ച ദിനത്തിൽ പക്ഷേ, ഓസീസ് സിംബാബ്വെക്കു മുന്നിൽ പരാജയവുമായി നാണംകെട്ടു. ആദ്യം ബാറ്റു ചെയ്ത ആസ്ട്രേലിയയെ 141 റൺസിന് പുറത്താക്കിയ ആതിഥേയർ 39 ഓവറിൽ ലക്ഷ്യം കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.