വനിത ക്രിക്കറ്റിലെ സചിൻ മിതാലി രാജ് തന്നെ; ഏകദിനത്തിൽ പുതിയ റെക്കോഡ്
text_fieldsലഖ്നോ: ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം നായിക മിതാലി രാജിന്‍റെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി. വനിതകളുടെ ഏകദിന ക്രിക്കറ്റിൽ 7000 റൺസ് തികക്കുന്ന ആദ്യ താരമെന്ന റെക്കോഡാണ് മിതാലി സ്വന്തമാക്കിയത്.
ലഖ്നോയിൽ ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ഏകദിനത്തിലായിരുന്നു നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തിൽ മിതാലി 45 റൺസ് നേടി. ഇതോെട 38കാരിയായ മിതാലി ഏകദിന കരിയറിൽ 192 ഇന്നിങ്സുകളിൽ നിന്നായി 7019 റൺസാണ് അടിച്ചുകൂട്ടിയത്.
ഏഴ് സെഞ്ച്വറികളും 54 അർധസെഞ്ച്വറികളും മിതാലിയുടെ പേരിലുണ്ട്. 50.49 ആണ് ശരാശരി. 125 റൺസാണ് ഏകദിനത്തിൽ രാജസ്ഥാൻകാരിയുടെ ഉയർന്ന സ്കോർ.
കഴിഞ്ഞ ദിവസം 10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി മിതാലി മാറിയിരുന്നു. ഇംഗ്ലണ്ടിന്‍റെ ഷാർലറ്റ് എഡ്വേഡിന് ശേഷം നേട്ടത്തിലെത്തുന്ന രണ്ടാമത്തെ മാത്രം വനിതയാണ് മിതാലി. ഏകദിനത്തിലെ റൺവേട്ടക്കാരികളുടെ പട്ടികയിൽ എഡ്വേഡ് (180 ഇന്നിങ്സിൽ നിന്ന് 5992) മിതാലിക്ക് പിറകിലാണ്.
വെള്ളിയാഴ്ച നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിൽ 36 റണ്‍സ് നേടിയതോടെയാണ് മിതാലി റെക്കോര്‍ഡിലെത്തിയത്. തൊട്ടടുത്ത പന്തില്‍ തന്നെ മിതാലി പുറത്താവുകയും ചെയ്തു. 311 മത്സരങ്ങളില്‍ നിന്നാണ് മിതാലിയുടെ നേട്ടം. 1999ലാണ് മിതാലി ഇന്ത്യയ്ക്കു വേണ്ടി അരങ്ങേറ്റം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.