വനിത ക്രിക്കറ്റിലെ ഏറ്റവും മികച്ച റൺവേട്ടക്കാരിയായി മിതാലി രാജ്
text_fieldsന്യൂഡൽഹി: വനിത ക്രിക്കറ്റിലെ ഏറ്റവും മികച്ച റൺവേട്ടക്കാരിയെന്ന നേട്ടം ഇനി ഇന്ത്യൻ ഏകദിന ടീം ക്യാപ്റ്റൻ മിതാലി രാജിന് സ്വന്തം. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഷാർലറ്റ് എഡ്വേഡ്സിനെയാണ് (10,273) ശനിയാഴ്ച മറികടന്നത്.
ഏകദിനത്തിൽ 7244ഉം ടെസ്റ്റിൽ 669ഉം ട്വൻറി20യിൽ 2364 റൺസുമാണ് മിതാലിയുടെ സമ്പാദ്യം. മിതാലിയും എഡ്വേഡ്സും മാത്രമാണ് വനിത ക്രിക്കറ്റിൽ 10000 റൺസ് ക്ലബിലുള്ളത്. 7849 റൺസുമായി ന്യൂസിലൻഡിെൻറ സൂസി ബേറ്റ്സാണ് മൂന്നാമത്.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനിടെ 24ാം ഓവറിൽ നാറ്റ് ഷിവറിനെതിരെ ബൗണ്ടറി പായിച്ചാണ് മിതാലി നേട്ടത്തിലെത്തിയത്. പുറത്താകാതെ 75 റൺസ് നേടിയ മിതാലിയുടെ മികവിൽ ഇന്ത്യ ഇംഗ്ലീഷ് പര്യടനത്തിലെ ആദ്യ ജയം സ്വന്തമാക്കി. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരം നാലുവ വിക്കറ്റ് ശേഷിക്കേ ഇന്ത്യ സ്വന്തമാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ 22 വർഷം പൂർത്തിയാക്കിയ മിതാലിക്ക് ഒരു ജയം കൂടി നേടാനായാൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ക്യാപ്റ്റനാകാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.