രോഹിതിനേക്കാൾ കടുപ്പം കോഹ്ലി തന്നെയാണ്; പക്ഷേ ഏറ്റവും കുഴപ്പിച്ചിട്ടുള്ളത് വേറെ ഒരാളാണ് -വെളിപ്പെടുത്തി ആമിർ
text_fieldsഏറ്റവും കൂടുതൽ പന്തെറിയാൻ ഭയമുള്ള ബാറ്റ്സ്മാൻമാരെയും നേരിടാൻ ബുദ്ധിമുട്ടുള്ള ബൗളർമാരെയും ക്രിക്കറ്റ് താരങ്ങൾ തുറന്നുപറയാറുണ്ട്. പാകിസ്താെൻറ സൂപ്പർ പേസ് ബൗളർ മുഹമ്മദ് ആമിറിേൻറതാണ് പുതിയ വെളിപ്പെടുത്തൽ. ക്രിക്വിക് യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ആമിറിെൻറ തുറന്നുപറച്ചിൽ.
''ഈ തലമുറയിൽ പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ട് ആസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെതിരെയാണ്. അദ്ദേഹത്തിെൻറ ടെക്നിക് വളരെ വ്യത്യസ്തമാണ്. അദ്ദേഹം നിൽക്കുന്ന ശൈലി കൊണ്ടുതന്നെ വലിയ ബുദ്ധിമുട്ടാണ്. അദ്ദേഹം ഓഫ് സ്റ്റംപിന് പുറത്തേക്കുള്ള പന്ത് ലീവ് ചെയ്യുന്നതിലും മികച്ചവനാണ്. പാഡിലേക്ക് വരുന്നതിലും കരുത്തൻ തന്നെ''
''എന്തുകൊണ്ടാണ് കിങ് കോലി എന്നറിയപ്പെടുന്നതെന്ന് എല്ലാ ഫോർമാറ്റിലും കോലി തെളിയിച്ചതാണ്. സമ്മർദ്ദങ്ങളെ മറികടക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിനെതിരെ പന്തെറിയാൻ എനിക്കും ഇഷ്ടമാണ്. പക്ഷേ കോഹ്ലിക്കെതിരെയും രോഹിതിനെതിരെയും പന്തെറിയാൻ ബുദ്ധിമുട്ട് തോന്നിയിട്ടില്ല. രോഹിതിനെതിരെ പന്തെറിയാൻ എളുപ്പമാണ്. ഇടം കൈയ്യൻ ബൗളർമാരുടെ ഇൻ സ്വിങ്ങിനെതിരെ അദ്ദേഹം കളിക്കാൻ കുറച്ചുപാടുപെടാറുണ്ട്. വിരാട് സമ്മർദ്ദമുള്ള മത്സരങ്ങളിൽ നന്നായി കളിക്കുന്നതുകൊണ്ടുതന്നെ അദ്ദേഹമാണ് രോഹിതിനേക്കാൾ കടുപ്പം''-ആമിർ പറഞ്ഞു.
28ാം വയസ്സിൽ അപ്രതീക്ഷിമായി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ആമിർ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച ശേഷം ഐ.പി.എൽ കളിക്കാൻ ശ്രമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.