അയാൾക്ക് ടി20യിലും തിളങ്ങാൻ സാധിക്കും; അശ്വിൻ മൂല്യമേറിയ സ്വത്തെന്ന് കൈഫ്
text_fieldsകുറഞ്ഞ ഒാവർ ക്രിക്കറ്റിലെ പ്രകടനം കണക്കിലെടുത്താൽ രവിചന്ദ്ര അശ്വിൻ ഇപ്പോഴും ഇന്ത്യയുടെ മൂല്യമേറിയ സ്വത്താണെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. വരാനിരിക്കുന്ന ആസ്ട്രേലിയൻ ടൂറിൽ അശ്വിനെ ടെസ്റ്റ് സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ടി20യിലും താരം മികച്ച പ്രകടനം നടത്തുമെന്നാണ് കൈഫ് ഇന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്.
െഎ.പി.എല്ലിൽ അശ്വിെൻറ ടീമായ ഡൽഹി കാപിറ്റൽസിെൻറ സഹ കോച്ചുകൂടിയാണ് കൈഫ്. പ്രീമിയർ ലീഗിെൻറ 13ആം സീസണിൽ അശ്വിൻ 15 കളികളിൽ നിന്നായി 7.66 എകണോമിയിൽ 13 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. 34 കാരനായ അദ്ദേഹത്തെ പവർപ്ലേകളിൽ മികച്ച രീതിയിൽ ഡൽഹിക്ക് ഉപയോഗിക്കാൻ സാധിച്ചിരുന്നു.
അപകടകരാകളായ പല ബാറ്റ്സ്മാൻമാരെയും കൂടാരം കയറ്റിയ താരത്തെ കുറിച്ച് കൈഫ് പറയുന്നതിങ്ങനെ, 'വിരാട്, രോഹിത്, പൊള്ളാർഡ്, ഗെയ്ൽ, വാർണർ, ഡീകോക്ക്, കരുൺ, ബട്ലർ, സ്മിത്ത്, പടിക്കൽ, പൂരാൻ, -ആവർത്തിച്ച് വായിച്ചു നോക്കുക, ഇതാണ് െഎ.പി.എൽ 13ൽ അശ്വിെൻറ വലിയ വിക്കറ്റുകൾ. കൂടുതലും പവർപ്ലേകളിൽ. ഇന്ത്യക്ക് വേണ്ടി ടി20യിൽ ഇപ്പോളും അശ്വിൻ മൂല്യമേറിയ സ്വത്താണെന്നാണ് എനിക്ക് തോന്നുന്നത്.
Virat, Rohit, Pollard, Gayle, Warner, QDK, Karun, Buttler, Smith, Paddikal, Pooran. Read and re-read @ashwinravi99's list of big scalps from IPL 13, mostly in power plays. Feel Ash can still be a valuable asset for India in T20Is.
— Mohammad Kaif (@MohammadKaif) November 18, 2020
നിലവിൽ, ടി20യിൽ ഇന്ത്യയുടെ ആദ്യത്തെ ചോയ്സ് യുസ്വേന്ദ്ര ചാഹലും കുൽദീപ് യാദവുമാണ്. അശ്വിനെ ടെസ്റ്റ് ഫോർമാറ്റുകളിൽ മാത്രമാണ് പരിഗണിക്കാറുള്ളത്. 2017 മുതൽ താരം ഒരു ടി20 മത്സരവും ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.