'ഈ കളി ജനങ്ങളെ ഒന്നിപ്പിക്കാനുള്ളതാണ്, ഭിന്നിപ്പിക്കാനുള്ളതല്ല'; ഷമിക്ക് പിന്തുണയുമായി പാക് താരം റിസ്വാൻ
text_fieldsദുബൈ: പാകിസ്താനെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് നേരെയുണ്ടായ വംശീയ ആക്രമണത്തിൽ പ്രതിഷേധവുമായി പാക് ഓപ്പണർ മുഹമ്മദ് റിസ്വാൻ. 55 പന്തിൽ 79 റൺസുമായി പുറത്താകാതെ നിന്ന റിസ്വാൻ ഇന്ത്യക്കെതിരായ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു.
''ഒരു കളിക്കാരനെന്ന നിലയിൽ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി സമ്മർദവും പോരാട്ടവും ത്യാഗവും അനുഭവിക്കുന്നത് വിവരണാതീതമാണ്. മുഹമ്മദ് ഷമി ഒരു മികച്ച താരവും ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളുമാണ്. നിങ്ങളുടെ താരങ്ങളെ ബഹുമാനിക്കൂ. ഈ കളി ജനങ്ങളെ ഒന്നിപ്പിക്കാനുള്ളതാണ്, ഭിന്നിപ്പിക്കാനുള്ളതല്ല'' - റിസ്വാൻ ട്വീറ്റ് ചെയ്തു.
ഷമിക്ക് പിന്തുണയർപ്പിച്ച് മുൻ ഇന്ത്യൻ താരങ്ങളായ സചിൻ ടെണ്ടുൽക്കർ, വി.വി.എസ് ലക്ഷ്മൺ, വീരേന്ദർ സെവാഗ്, മുഹമ്മദ് അസ്ഹറുദ്ദീൻ, ഹർഭജൻ സിങ്, വെങ്കിടേഷ് പ്രസാദ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. എന്നാൽ ബി.സി.സി.ഐയും ഇന്ത്യൻ ടീമിലെ സഹതാരങ്ങളും ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.