ഐ.പി.എൽ ലേലം: അസ്ഹറുദ്ദീൻ കോഹ്ലിക്കൊപ്പം ബാംഗ്ലൂരിൽ; പ്രതീക്ഷിച്ച തുകലഭിച്ചില്ല, കൂട്ടായി സചിൻ ബേബിയും
text_fieldsചെന്നൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനായി അതിവേഗ സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീനെയും കേരള താരം സചിൻ ബേബിയെയും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കി. ഇരുവരെയും അടിസ്ഥാന തുകയായ 20 ലക്ഷം രൂപ നൽകിയാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ.
ലേലത്തിൽ വലിയ തുക പ്രതീക്ഷിച്ചിരുന്നെങ്കിലും തുടക്കക്കാരനെന്ന നിലയിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് വലിയ അവസരമാണ് അസ്ഹറുദ്ദീന് മുന്നിൽ തുറക്കുന്നത്. ടീമിൽ അവസരം ലഭിച്ചാൽ മലയാളി വേരുകളുള്ള ദേവ്ദത്ത് പടിക്കലിനൊപ്പമാകും അസ്ഹർ ഇന്നിങ്സ് ഓപ്പൺ ചെയ്യുക. 26 കാരനായ അസ്ഹറുദ്ദീൻ കാസർകോട് തളങ്കര സ്വദേശിയാണ്.
തൊടുപുഴ സ്വദേശിയായ സചിൻബേബി നേരത്തേയും ബാംഗ്ലൂരിനായി കളത്തിലിറങ്ങിയിട്ടുണ്ട്. 18 മത്സരങ്ങളിൽ നിന്നും 137 റൺസും രണ്ട് വിക്കറ്റുമാണ് സചിെൻറ ഐ.പി.എൽ സമ്പാദ്യം. വിഷ്ണു വിനോദിനെ 20 ലക്ഷം രൂപക്ക് ഡൽഹി ക്യാപിറ്റൽസ് നിലനിർത്തി. അതേസമയം, എസ്. മിഥുനെ ലേലത്തില്‍ ആരും വാങ്ങിയില്ല.
ഐ.പി.എൽ പുതിയ സീസൺ താരലേലത്തിൽ റെക്കോഡിട്ടത് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസാണ്. മുമ്പ് ഇന്ത്യൻ താരം യുവരാജ് സിങ് സ്വന്തംപേരിൽ കുറിച്ച 16 കോടിയുടെ റെക്കോഡാണ് 25 ലക്ഷം അധികം വാങ്ങി രാജസ്ഥാൻ റോയൽസിലെത്തിയ മോറിസ് പഴങ്കഥയാക്കിയത്. 75 ലക്ഷമായിരുന്നു മോറിസിെൻറ അടിസ്ഥാന വില. എല്ലാ ടീമുകളും താരത്തിനു പിന്നാലെയായതോടെ തുക റെക്കോഡ് ഭേദിച്ച് കുതിച്ചുയരുകയായിരുന്നു. വലതുകൈയ്യൻ ഫാസ്റ്റ് ബൗളറായ മോറിസ് ബാറ്റിങ്ങിൽ അവസാന ഓർഡറിൽ ഇറങ്ങി വെടിക്കെട്ട് ഇന്നിങ്സുകൾക്കും പേരുകേട്ട താരമാണ്. ഇതുവരെയായി 70 ഐ.പി.എൽ മത്സരങ്ങൾ കളിച്ച് 80 വിക്കറ്റും 551 റൺസും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. 2012ലാണ് ദക്ഷിണാഫ്രിക്കൻ ദേശീയ ജഴ്സി ആദ്യമായി അണിയുന്നത്. 2019നു ശേഷം ദക്ഷിണാഫ്രിക്കക്കായി കളിച്ചിട്ടില്ല. എന്നിട്ടും, ഐ.പി.എല്ലിൽ റെക്കോഡിട്ടതാണ് കൗതുകമായത്.
14 കോടി വിലയിൽ ആസ്ട്രേലിയൻ പേസർ റിച്ചാർഡ്സണെ പഞ്ചാബ് സ്വന്തമാക്കി. അതേ നാട്ടുകാരനായ ഓൾറൗണ്ടർ െഗ്ലൻ മാക്സ്വെലിനെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ലേലം പിടിച്ചത് 14.25 കോടിക്ക്. പോയസീസണിൽ പഞ്ചാബിനായി അേമ്പ പരാജയമായിട്ടും ഓസീസ് ജഴ്സിയിലുള്ള മാക്സ്വെല്ലിെൻറ മിന്നും ഫോമിൽ ബാംഗ്ലൂർ പ്രതീക്ഷയർപ്പിക്കുകയായിരുന്നു. ഇന്ത്യയുടെ കൃഷ്ണപ്പ ഗൗതം 9.25 കോടിക്ക് ചെന്നൈയിലെത്തി. കൊൽക്കത്തയും ഹൈദരാബാദും ആദ്യാവസാനം രംഗത്തുണ്ടായിരുന്ന താരത്തിനായി അവസാന ഘട്ടത്തിൽ വൻ തുക മുടക്കാൻ ചെന്നൈ രംഗത്തെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.