Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസാനിയ മിർസയുമായുള്ള...

സാനിയ മിർസയുമായുള്ള വിവാഹം?; വാർത്തകളിൽ പ്രതികരിച്ച് മുഹമ്മദ് ഷമി

text_fields
bookmark_border
സാനിയ മിർസയുമായുള്ള വിവാഹം?; വാർത്തകളിൽ പ്രതികരിച്ച് മുഹമ്മദ് ഷമി
cancel

ടെന്നീസ് താരം സാനിയ മിർസയെ വിവാഹം കഴിക്കു​മെന്ന ഊഹാപോഹങ്ങളിൽ പ്രതികരിച്ച് ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി. വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ ഷമിയും സാനിയയും തമ്മിൽ വിവാഹം കഴിക്കാൻ പോകുകയാണെന്ന് പോസ്റ്റുകൾ വന്നിരുന്നു. ഇതിലാണ് ഷമിയുടെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷമി ഊഹാപോഹങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ ഇത്തരം നുണകൾ പ്രചരിപ്പിക്കുന്നതിൽ നിന്നും ആളുകൾ വിട്ടുനിൽക്കണമെന്ന് ഷമി അഭ്യർഥിച്ചു. തമാശക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെങ്കിലും മറ്റ് പലരേയും അത് ദോഷകരമായി ബാധിക്കും. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ എല്ലാവരും ഉത്തരവാദിത്തം കാണിക്കണമെന്നും ഷമി അഭ്യർഥിച്ചു.

തമാശക്ക് വേണ്ടി മനപ്പൂർവമാണ് ഇത്തരം വിവരങ്ങൾ പ്രചരിപ്പിക്കുന്ന​തെന്ന് തനിക്കറിയാം. ഇപ്പോൾ തന്റെ ഫോൺ തുറന്നാലും ഇക്കാര്യത്തിലെ നിരവധി മീമുകൾ കാണാം. പക്ഷേ, ഇത്തരത്തിൽ മറ്റൊരാളുടെ ജീവിതവുമായി ബന്ധപ്പെട്ട് മീമുകൾ ഉണ്ടാക്കുമ്പോൾ അത് അവരെ ഏത് തരത്തിൽ ബാധിക്കുമെന്ന് എല്ലാവരും ചിന്തിക്കണമെന്നും ഷമി അഭ്യർഥിച്ചു.

ഇത്തരം തമാശകൾ ഫേസ്ബുക്കിലെ വെരിഫൈ ചെയ്ത പേജിൽ നിന്നാണ് വരുന്നതെങ്കിൽ താൻ അതിന് മറുപടി നൽകുമെന്നും ഷമി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sania MirzaMohammed Shami
News Summary - Mohammed Shami Breaks Silence On Sania Mirza Marriage Rumours
Next Story