Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതോറ്റ ഇന്ത്യൻ താരങ്ങളെ...

തോറ്റ ഇന്ത്യൻ താരങ്ങളെ ട്രോളിയ പാക്​ ആരാധകന്​​ ഷമി മറുപടി നൽകുന്ന വിഡിയോ വൈറൽ

text_fields
bookmark_border
muhammed shami
cancel

ദുബൈ: ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യ പാകിസ്​താനോട്​ തോറ്റതിന്‍റെ എല്ലാ പഴിയും കേട്ടത്​ പേസർ മുഹമ്മദ്​ ഷമിക്കായിരുന്നു. തോൽവിയിൽ ടീമിന്​ മൊത്തം ഉത്തരവാദിത്തം ഉണ്ടായിരുന്നിട്ടും ഷമിക്ക് നേരെ​ മാത്രമായിരുന്നു സൈബർ ആക്രമണം. ഷമിയെ രാജ്യദ്രോഹി എന്ന തരത്തിൽ ചിത്രീകരിക്കുന്ന ട്രോളുകൾ ചിലർ സോഷ്യൽ മീഡിയയിൽ പടച്ചുവിട്ടു.

ഇന്ത്യ ഉയർത്തിയ 152 റൺസ്​ വിജയലക്ഷ്യം 13 പന്തുകൾ ശേഷിക്കേ വിക്കറ്റ്​ നഷ്​ടപ്പെടുത്താതെ പാക്​ ഓപണർമാർ അടിച്ചെടുക്കുകയായിരുന്നു. 3.5 ഓവറിൽ 44 റൺസ്​ വഴങ്ങി ഷമി നിറംമങ്ങിയ ദിനമായിരുന്നു ഞായറാഴ്​ച.

ടീം ഒന്നടങ്കം ശരാശരി പ്രകടനം മാത്രമാണ്​ പുറത്തെടുത്തതെങ്കിലും ട്രോളൻമാർ ലക്ഷ്യം വെച്ചത്​ ഷമിയെയായിരുന്നു. എന്നാൽ വിദ്വേഷ പോസ്റ്റുകൾ വന്നതിന്​ പിന്നാലെ നിരവധി ആരാധകരും സചിൻ ടെണ്ടുൽക്കർ, വീരേന്ദർ സേവാഗ്​, ഇർഫാൻ പത്താൻ, ഹർഭജൻ സിങ്​ എന്നിവരടക്കമുള്ള താരങ്ങളും ഷമിക്ക്​ പിന്തുണയുമായെത്തി.

2017 ചാമ്പ്യൻസ്​ ട്രോഫി ഫൈനലിൽ പാകിസ്​താനെതിരെ തോറ്റ്​ ഡ്രസിങ്​ റൂമിലേക്ക്​ മടങ്ങുന്ന ഇന്ത്യൻ കളിക്കാരെ കളിയാക്കിയ പാക്​ ആരാധകന്​ ഷമി മറുപടി നൽകുന്ന വിഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്​.

ലണ്ടനിലെ ഓവലിലെ തോൽവിയുടെ നിരാശയിൽ ഇന്ത്യൻ കളിക്കാർ ഡ്രസിങ്​ റൂമിലേക്ക് മടങ്ങുകയായിരുന്നു. ആ സമയം ഇന്ത്യൻ താരങ്ങളെ പാക്​ ആരാധകൻ കളിയാക്കുന്നത്​ കണ്ട്​ ഷമി അസ്വസ്ഥനായി. 'എല്ലാവർക്കും ഒരു മോശം ദിവസമുണ്ട് കുറച്ച് വിവേകവും ദയയും കാണിക്കുക' -പടികൾ ഇറങ്ങിയെത്തിയ ഷമി പറഞ്ഞു. ​എം.എസ്​.ധോണി ഇടപെട്ടാണ്​ ഷമിയെ അനുനയിപ്പിച്ചത്​.

അന്ന്​ ഫഖർ സമാന്‍റെ സെഞ്ച്വറിയുടെ കരുത്തിൽ പാകിസ്​താൻ 50 ഓവറിൽ നാലുവിക്കറ്റിന്​ 338 റൺസെടുത്തു. എന്നാൽ ഇന്ത്യ 158ന്​ പുറത്താവു​കയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India PakistanMohammed Shamichampions trophy 2017T20 World Cup 2021
News Summary - Mohammed Shami stood up to a Pakistan fan who trolled India after Champions Trophy 2017 defeat
Next Story