മുഹമ്മദ് ഷമിയുടെ സഹോദരൻ കൈഫ് ബംഗാളിനായി അരങ്ങേറ്റം കുറിച്ചു
text_fieldsകൊൽക്കത്ത: ഇന്ത്യയുടെ മുൻനിര പേസർ മുഹമ്മദ് ഷമിയുടെ സഹോദരൻ മുഹമ്മദ് കൈഫ് ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. വിജയ് ഹസാരെ ട്രോഫിയിൽ ജമ്മു കശ്മീരിനെതിെര ബംഗാളിനായാണ് കൈഫ് അരങ്ങേറ്റം കുറിച്ചത്.
സഹോദരന് അഭിനന്ദനവുമായി ഷമി ട്വീറ്റ് ചെയ്തതിങ്ങനെ. ''വിജയ് ഹസാരെ ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച സഹോദരന് അഭിനന്ദനങ്ങൾ നേരുന്നു. നമ്മൾ ഇതിനായി കാത്തിരിക്കുകയായിരുന്നു. ഏറ്റവും വലിയ സ്വപ്നത്തിലേക്ക് നീ ഒരു പടികൂടി അടുത്തിരിക്കുന്നു. കഠിനാധ്വാനം തുടരുക''.
23കാരനായ കൈഫ് പേസ് ബൗളിങ് ആൾ റൗണ്ടറായാണ് ബംഗാൾ ടീമിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. മുഷ്താഖ് അലി ട്രോഫിക്കുള്ള ബംഗാൾ ടീമിലും കൈഫ് ടീമിലിടം പിടിച്ചിരുന്നു. 2013ൽ ഇന്ത്യക്കായി അരങ്ങേറിയ ഷമി 50 ടെസ്റ്റുകളിലും 79 ഏകദിനങ്ങളിലും 12 ട്വന്‍റി 20കളിലും കളത്തിലിറങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.