മുഹമ്മദ് സിറാജിന് വിശ്രമം; നാട്ടിലേക്ക് മടങ്ങി, പകരക്കാരനാരാകും..?
text_fieldsബ്രിഡ്ജ്ടൗൺ: ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങി. വെസ്റ്റിൻഡീസുമായി ഇന്ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ കളിക്കാതെയാണ് മടക്കം. സമീപകാലത്ത് ഇന്ത്യക്കായി മൂന്ന് ടെസ്റ്റുകളിൽ പങ്കെടുത്ത ഏക ബൗളർ കൂടിയായ സിറാജിന് വിശ്രമം അനിവാര്യമായതിനെ തുടർന്നാണ് അനുവദിച്ചതെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു.
ടെസ്റ്റ് ടീമിലെ അംഗമായ രവിചന്ദ്രൻ അശ്വിൻ, അജിങ്ക്യ രഹാനെ, കെ.എസ് ഭരത്, നവദീപ് സൈനി എന്നിവരോടൊപ്പമായിരുന്നു മടക്കം.
പോർട്ട് ഓഫ് സ്പെയിനിലെ ജീവനില്ലാത്ത പിച്ചിൽ അഞ്ച് വിക്കറ്റ് ഉൾപ്പെടെ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ സിറാജ് 12 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. 2022 മാർച്ചിൽ ആസ്‌ട്രേലിയയ്‌ക്കെതിരെയാണ് സിറാജ് അവസാനമായി ഏകദിന പരമ്പര കളിച്ചത്. അവിടെയും ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ബൗളറായിരുന്നു. അതേസമയം, സിറാജിന്റെ പകരക്കാരനാരാകും എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ഉംറാൻ മാലിക്കിനൊപ്പം മുഹമ്മദ് സിറാജ് പേസ് ആക്രമണം നയിക്കുമായിരുന്നു നേരത്തെ കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ, അദ്ദേഹത്തിന്റെ അഭാവത്തിൽ ഇടങ്കയ്യൻ പേസർ ജയദേവ് ഉനദ്കട്ടിനെ പരീക്ഷിക്കാൻ സാധ്യതയുണ്ട്. ഹാർദിക് പാണ്ഡ്യയും പേസ് ബൗളിങ്ങിന് പിന്തുണയേകും. രണ്ട് സ്പിന്നർമാരായി രവീന്ദ്ര ജഡേജയെയും കുൽദീപ് യാദവിനെയും കളിപ്പിച്ചേക്കും. രണ്ടാം ഓൾറൗണ്ടറായി അക്സർ പട്ടേലോ ഷാർദുൽ താക്കൂറോ ആയിരിക്കും വരിക.
ഇന്ത്യൻ ഏകദിന ടീം
രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, റുതുരാജ് ഗെയ്‌ക്‌വാദ്, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്, ജയ്‌സ്വദേവ് കുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.