മോഹൻലാൽ ഐ.പി.എൽ ടീം സ്വന്തമാക്കുമോ?; വാസ്തവം അറിയാം
text_fieldsദുബൈ: ഐ.പി.എൽ ഫൈനൽ മത്സരത്തിന് സാക്ഷിയാകാൻ ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടൻ മോഹൻലാൽ എത്തിയതിന് പിന്നാലെ താരം ഐ.പി.എൽ ടീം സ്വന്തമാക്കുന്നുവെന്ന് പ്രചാരണം കൊഴുക്കുന്നു. അടുത്ത ഐ.പി.എൽ സീസണിൽ 9 ടീമുകൾ ഉണ്ടാകുമെന്ന സൂചനകൾ ബി.സി.സി.ഐ നൽകിയതും പ്രചാരണം കൊഴുക്കാൻ ഇടയാക്കി. എന്നാൽ ഇതുസംബന്ധിച്ച് പ്രചരിക്കുന്ന 'ദി ഹിന്ദു'വിൻെറ ഓൺലൈൻ വാർത്ത 2009ലേതാണ്. ഇതുസംബന്ധിച്ച് മോഹൻലാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ യാതൊരു പ്രതികരണവും അറിയിച്ചില്ല.
ഐ.പി.എൽ സംപ്രേക്ഷണാവകാശമുള്ള സ്റ്റാർ ഗ്രൂപ്പുമായുള്ള ബന്ധം മൂലമാണ് മോഹൻ ലാലിന് ഐ.പി.എൽ ഫൈനലിൽ പ്രത്യേക അതിഥിയായി പങ്കെടുക്കാനായത്. ഡിസ്നി-സ്റ്റാർ കൺഡ്രി ഹെഡ് കെ.മാധവൻ ലാലിൻെറ കൂടെയുണ്ടായിരുന്നു.
2009ൽ മോഹൻലാലും പ്രിയദർശനും ചേർന്ന് ഐ.പി.എൽ ടീമിനായി ശ്രമിച്ചിരുന്നെങ്കിലും താങ്ങാനാകാത്തതിനാൽ ശ്രമം ഒഴിവാക്കിയിരുന്നു. തുടർന്ന് 2011ൽ കൊച്ചി ആസ്ഥാനമാക്കി കൊച്ചി ടസ്കേഴ്സ് ക്ലബ് വന്നെങ്കിലും ഒരൊറ്റ സീസൺകൊണ്ട് തന്നെ ക്ലബ് ഐ.പി.എൽ വിട്ടിരുന്നു.
ബി.സി.സി.െഎക്ക് വാർഷിക ഗാരൻറി നൽകിയില്ലെന്ന പേരിൽ 2011ലാണ് കൊച്ചി ടസ്കേഴ്സിനെ െഎ.പി.എല്ലിൽനിന്ന് പുറത്താക്കിയത്. 300കോടി നഷ്ടപരിഹാരം നൽകിയാൽ കോടതിക്ക് പുറത്ത് കേസ് തീർക്കാമെന്ന് ടസ്കേഴ്സ് മാനേജ്മെൻറ് അറിയിച്ചിരുന്നെങ്കിലും ബി.സി.സി.ഐ സമ്മതിച്ചിരുന്നില്ല. പിന്നീട് ബി.സി.സി.ഐ ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തിയെങ്കിലും ടസ്കേഴ്സ് ഉടമകൾ വഴങ്ങിയില്ല. തുടർന്ന് ടസ്കേഴ്സിന് 550 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് തർക്ക പരിഹാര പാനൽ ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.