വമ്പൻ തോൽവിയുമായി രാജസ്ഥാൻ പുറത്ത്; കൊൽക്കത്തക്ക് കാത്തിരിപ്പ്
text_fieldsദുബൈ: ഐ.പി.എൽ േപ്ലഓഫിലേക്ക് ചേക്കേറാൻ ഇരു ടീമുകൾക്കും ജയം അനിവാര്യമായിരുന്നു. പക്ഷേ കളിമറന്ന രാജസ്ഥാൻ റോയൽസിനെ 60 റൺസിന് കെട്ടുകെട്ടിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്രതീക്ഷകളുടെ നൂൽപ്പാലത്തിലേക്ക് കടന്നു. 192 റൺസിെൻറ വമ്പൻ വിജയലക്ഷ്യമുയർത്തിയ കൊൽക്കത്തക്കെതിരെ പൊരുതാൻ പോലുമാകാതെ രാജസ്ഥാൻ കീഴടങ്ങുകയായിരുന്നു.
കൊൽക്കത്ത 14പോയൻറായെങ്കിലും 12പോയൻറും മികച്ച റൺറേറ്റുമുള്ള സൺറൈസേഴ്സ് ഹൈദരാബാദ് മുംബൈക്കെതിരെ പരാജയപ്പെട്ടാലോ ഡൽഹി-ബാംഗ്ലൂർ മത്സരത്തിൽ ഏതെങ്കിലുമൊരു ടീം വമ്പൻ മാർജിനിൽ തോൽക്കുകയോ ചെയ്താലോ മാത്രമേ േപ്ല ഓഫിലേക്ക് മുന്നേറാനാകൂ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽകത്തയെ നായകൻ ഇയാൻ മോർഗൻ മുന്നിൽ നിന്നും നയിക്കുകയായിരുന്നു. 35 പന്തുകളിൽ ആറുസിക്സറുകളടക്കം 68 റൺസെടുത്ത മോർഗൻ കൊടുങ്കാറ്റായി. ശുഭ്മാൻ ഗിൽ (36), രാഹുൽ ത്രിപതി (39), ആന്ദ്ര റസൽ (25) എന്നിവരും തങ്ങളുടെ സംഭാവനകൾ അർപ്പിച്ചു. നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ജോഫ്ര ആർച്ചർ പതിവ് ഫോം തുടർന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ആദ്യ ഓവറിൽ 19 റൺസ് കുറിച്ച് ഗംഭീരമായി തുടങ്ങുമെന്ന് തോന്നിച്ചെങ്കിലും അവസാനപന്തിൽ റോബിൻ ഉത്തപ്പയെ പുറത്താക്കി പാറ്റ് കുമ്മിൻസ് വേട്ട തുടങ്ങി. കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ ബെൻ സ്റ്റോക്സ് (18), സ്റ്റീവൻ സ്മിത് (4) എന്നിവരെയും കുമ്മിൻസ് കൂടാരം കയറ്റിയതോടെ രാജസ്ഥാെൻറ വിധി തീരുമാനമായിരുന്നു. സഞ്ജുസാംസൺ ഒരു റണിനും റിയാൻ പരാഗ് റൺസൊന്നുമെടുക്കാതെയും പുറത്തായി. 35 റൺസെടുത്ത ജോസ് ബട്ലറും 31 റൺസെടുത്ത രാഹുൽ തേവാത്തിയയുമാണ് രാജസ്ഥാനെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.