'ഇന്ത്യ കാത്തിരുന്ന കോച്ച്'; ദ്രാവിഡ് പ്രത്യക്ഷപ്പെട്ട ബി.സി.സി.ഐ വിഡിയോ വൈറൽ
text_fieldsന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തോൽവിയുടെ നിരാശയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ഇതിനിടെ സീനിയർ താരങ്ങളില്ലാതെ ഇന്ത്യയുടെ പുതുരക്തങ്ങൾ ശ്രീലങ്കൻ പര്യടനത്തിനൊരുങ്ങുകയാണ്. നായകൻ വിരാട് കോഹ്ലി, ഉപനായകൻ രോഹിത് ശർമ, കോച്ച് രവി ശാസ്ത്രി എന്നിവരില്ലാതെയാണ് ഇന്ത്യ മൂന്ന് ട്വൻറി20, ഏകദിന മത്സരങ്ങൾക്കായി മരതക ദ്വീപിലെത്തുന്നത്.
ശിഖർ ധവാൻ നയിക്കുന്ന ടീമിെൻറ കോച്ചായി എത്തുന്നത് സാക്ഷാൽ രാഹുൽ ദ്രാവിഡാണ്. ഇന്ത്യൻ സീനിയർ ടീമിെൻറ അടുത്ത കോച്ചാകാൻ ഏറെ സാധ്യത കൽപിക്കപ്പെടുന്ന ദ്രാവിഡിെൻറ പദവിയിലേക്കുള്ള ചവിട്ടുപടിയാണ് പരമ്പര. ദ്രാവിഡിനെയും ധവാനെയും വെച്ച് ബി.സി.സി.ഐ പുറത്തിറക്കിയ വിഡിയോ മിനിറ്റുകൾക്കകം വൈറലായി മാറി.
പിന്നാലെ നിരവധി ആരാധകരാണ് ഇരുവർക്കും സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നത്. ഇന്ത്യ കാത്തിരിക്കുന്ന കോച്ചാണ് ദ്രാവിഡെന്നാണ് ആരാധകർ വാഴ്ത്തുന്നത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുള്ളതിനാലാണ് സീനിയർ താരങ്ങളില്ലാതെ ഇന്ത്യ ലങ്കയിലേക്ക് പറക്കുന്നത്. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലാകും ആറ് പരിമിത ഓവർ മത്സരങ്ങളും അരങ്ങേറുക. ജൂലൈ 13, 16, 18 തിയതികളിലാണ് ഏകദിന മത്സരങ്ങൾ. ജൂലൈ 21, 23, 25 തിയതികളിൽ ട്വൻറി20 മത്സരങ്ങളും നടക്കും.
ഭുവനേശ്വർ കുമാറാണ് ഉപനായകൻ. സഞ്ജു സാംസണിനൊപ്പം കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലും ടീമിൽ ഇടംനേടിയിട്ടുണ്ട്.
പരമ്പരയിലൂടെ ആറ് താരങ്ങൾക്കാണ് ഇന്ത്യൻ ടീമിലേക്ക് വിളിയെത്തിയത്. ദേവ്ദത്ത് പടിക്കൽ, റുതുരാജ് ഗെയ്ക്വാദ്, കൃഷ്ണപ്പ ഗൗതം, ചേതൻ സകരിയ, വരുൺ ചക്രവർത്തി, നിതീഷ് റാണ എന്നിവർക്കാൺ സീനിയർ ജഴ്സി ലഭിച്ചത്. മലയാളി താരം സന്ദീപ് വാരിയർ അടക്കം അഞ്ച് നെറ്റ് ബൗളർമാരും ടീമിനൊപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.