ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ താരം ധോണി, കണക്കുകൾ പുറത്ത്
text_fieldsചെന്നൈ: ഐ.പി.എല്ലിൽ വിവിധ സീസണുകളിലായി 150 കോടി രൂപ പ്രതിഫലം നേടിയ ആദ്യ ക്രിക്കറ്റ് താരമായി മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണി. ചെന്നൈ സൂപ്പര്‍ കിങ്സില്‍നിന്നും റൈസിങ് പുണെ ജയൻറ്സില്നിന്നും വിവിധ സീസണുകളിലായി താരം ഇതിനകം 152 കോടി രൂപ പ്രതിഫലമായി നേടി.
2008ല്‍ ആറുകോടി രൂപക്കാണ് ധോണിയെ ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയത്. പിന്നീടുള്ള മൂന്നുവര്‍ഷം താരത്തിന് അതേ തുകയാണ് ലഭിച്ചത്. 2018 മുതല്‍ 15 കോടി രൂപയാണ് താരത്തിനുവേണ്ടി മുടക്കുന്നത്. 2011 മുതല്‍ 2013 വരെ താരത്തിന് 8.28 കോടി രൂപ പ്രതിഫലമായി ലഭിച്ചു.
ചെന്നൈ സൂപ്പർ കിങ്സിന് വിലക്ക് വന്ന 2014ലും 2015ലും താരത്തിന് 12.5 കോടി രൂപ വീതമാണ് റൈസിങ് പുണെ ജയൻറ്സ് നൽകിയത്. പ്രതിഫല കാര്യത്തിൽ ധോണിക്ക് തൊട്ടുപിന്നിൽ രോഹിത് ശര്‍മയും (146.6) മൂന്നാം സ്ഥാനത്ത് കോഹ്ലിയുമാണുള്ളത് (143.2 കോടി രൂപ).
വിദേശതാരങ്ങളിൽ ഏറ്റവുമധികം പണംവാരിയത് ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന്റെ ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സാണ്. വിവിധ സീസണുകളിൽ നിന്നായി 100 കോടിയിലേറെ നേടി ഈ നേട്ടത്തിലെത്തുന്ന ആദ്യ വിദേശതാരമായി എ.ബി മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.