കാത്തിരിപ്പിന് മണിക്കൂറുകളുടെ അകലം; ഗുജറാത്ത്- ചെന്നൈ അങ്കത്തിൽ ധോണി ആ ചരിത്രം പിന്നിടുമോ?
text_fieldsക്രിക്കറ്റ് സംഭാവന ചെയ്ത ഏറ്റവും മഹാന്മാരായ താരങ്ങളിലൊരാളാണ് മഹേന്ദ്ര സിങ് ധോണി. രാജ്യാന്തര ക്രിക്കറ്റിൽ കളിനിർത്തി ഏറെയായിട്ടും ഇന്ത്യൻ പ്രിമിയർ ലീഗിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യം. 2008ൽ ആദ്യ ഐ.പി.എൽ മുതൽ വിക്കറ്റിനു പിന്നിലും ബാറ്റു പിടിച്ചും ധോണിയുണ്ട്. താരം ഐ.പി.എൽ 2023 നിറങ്ങുമ്പോൾ അപൂർവമായൊരു റെക്കോഡ് കാത്തിരിക്കുന്നുവെന്ന സവിശേഷതയുമുണ്ട്. ടൂർണമെന്റിന്റെ ചരിത്രത്തിൽ 5,000 റൺസ് പിന്നിടുന്ന ഏഴാമത്തെ താരമാകാൻ ഇനി വേണ്ടത് 22 റൺസ് മാത്രം. 4978 റൺസ് ഇതിനകം സ്വന്തമാക്കിയ താരം ഉദ്ഘാടന മത്സരത്തിൽതന്നെ അത് മറികടക്കുമെന്നാണ് പ്രതീക്ഷ.
നിലവിൽ 6624 റൺസുമായി വിരാട് കോഹ്‍ലിയാണ് പട്ടികയിൽ മുന്നിൽ. ശിഖർ ധവാൻ, ഡേവിഡ് വാർണർ, രോഹിത് ശർമ, സുരേഷ് റെയ്ന, എ.ബി ഡി വിലിയേഴ്സ് എന്നിവരും 5,000 കടമ്പ കടന്നവരാണ്. ക്രിസ് ഗെയ്ൽ, റോബിൻ ഉത്തപ്പ, ദിനേശ് കാർത്തിക് എന്നിവരും 5,000 നരികെയുള്ളവരാണെങ്കിലും ഇനി മറികടക്കാൻ സാധ്യത കുറവ്. കരിയറിൽ ചെന്നൈക്കു പുറമെ പുണെ സൂപർജയന്റ്സിനു വേണ്ടിയും ധോണി കളിച്ചിട്ടുണ്ട്. അതേ സമയം, പരിക്ക് ധോണിക്കും വില്ലനാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. നിസ്സാര പരിക്കാണെന്നും ഗുജറാത്തിനെതിരെ താരം ഇറങ്ങുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
പ്രായം 41ൽ നിൽക്കുന്ന ധോണി നിലവിൽ പഴയ ഫോമിലല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.