ധോണിയോ, അതോ ഹാർദിക് പാണ്ഡ്യയോ? ജയിക്കുന്നവർക്ക് രോഹിത് ശർമയുടെ റെക്കോഡിനൊപ്പമെത്താം!
text_fieldsഐ.പി.എൽ പതിനാറാം പതിപ്പിന്‍റെ കലാശപ്പോരിൽ സൂപ്പർതാരം എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സും ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടുമ്പോൾ ജയിക്കുന്ന നായകരെ കാത്തിരിക്കുന്നത് റെക്കോഡ്. ഇന്ന് രാത്രി 7.30 മുതൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. അഞ്ചാം കിരീടം തേടി ചെന്നൈ കളത്തിലിറങ്ങുമ്പോൾ, ചാമ്പ്യൻപട്ടം നിലനിർത്തുകയാണ് ഗുജറാത്തിന്‍റെ ലക്ഷ്യം.
ഫൈനൽ പാണ്ഡ്യക്കും ധോണിക്കും ഇന്ത്യൻ സൂപ്പർ ബാറ്റർ രോഹിത് ശർമയുടെ റെക്കോഡിനൊപ്പം എത്താനുള്ള അവസരം കൂടിയാണ്. എന്നാൽ, അത് ജയിക്കുന്നവർക്കു മാത്രമായിരിക്കും. ചെന്നൈ ചാമ്പ്യന്മാരായാൽ നായകനെന്ന നിലയിൽ ഏറ്റവും കൂടുതൽ ഐ.പി.എൽ കിരീടം നേടിയ രോഹിത് ശർമയുടെ റെക്കോഡിനൊപ്പം ധോണിക്ക് എത്താനാകും. മുംബൈ ഇന്ത്യൻസിന്‍റെ നായകനായി അഞ്ചു തവണയാണ് രോഹിത് ഐ.പി.എൽ കിരീടം നേടിയത്.
ധോണി ചെന്നൈ നായകനായി നാലു തവണ കിരീടം ഉയർത്തിയിട്ടുണ്ട്. എന്നാൽ, ഇതിൽനിന്ന് വ്യത്യസ്തമായ ഒരു റെക്കോഡാണ് പാണ്ഡ്യയെ കാത്തിരിക്കുന്നത്. വിവിധ ടീമുകൾക്കൊപ്പം അഞ്ചു തവണ ഹാർദിക് പാണ്ഡ്യ ഐ.പി.എൽ ചാമ്പ്യനായിട്ടുണ്ട്. ഇന്നത്തെ ഫൈനൽ ജയിക്കാനായാൽ താരത്തിന്‍റെ കിരീട നേട്ടം ആറാകും. നിലവിൽ രോഹിത് ശർമ മാത്രമാണ് ആറു തവണ കിരീടം നേടിയ താരം. അഞ്ചു തവണ മുംബൈ ഇന്ത്യൻസിനൊപ്പവും ഒരു തവണ ഡെക്കാൻ ചാർജേഴ്സിനൊപ്പവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.