Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആരു തകർക്കും ധോണിയുടെ...

ആരു തകർക്കും ധോണിയുടെ ആ അഞ്ചു റെക്കോർഡുകൾ

text_fields
bookmark_border
ആരു തകർക്കും ധോണിയുടെ ആ അഞ്ചു റെക്കോർഡുകൾ
cancel

ലോക ക്രിക്കറ്റിൽ അഞ്ചു റെക്കോർഡുകൾ സ്വന്തം പേരിലാക്കിയാണ്​ ധോണിയെന്ന മഹാനായ താരം പടിയിറങ്ങുന്നത്​. ഒരു വർഷം മുമ്പ്​ ലോകകപ്പ്​ സെമിഫൈനലിൽ ന്യൂസിലൻഡി​നെതിരെയാണ്​​ ഇന്ത്യക്കായി അവസാന ഏകദിനം മഹി കളിക്കുന്നത്​. അതിനു ശേഷം അനവധി ദിനങ്ങൾ കഴിഞ്ഞിട്ടും ആ റെക്കോർഡുകൾ ഇനിയും ആരും മറികടന്നിട്ടില്ല. ഒരു പക്ഷേ വരും കാലങ്ങളിൽ തകർ​ക്കപ്പെ​ട്ടേക്കാവുന്ന ആ നേട്ടങ്ങൾ തീർച്ചയായും ഇന്ത്യൻ ക്രിക്കറ്റ്​ ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രിയപ്പെട്ടതാണ്​.


1. ക്യാപ്​റ്റൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ ഫൈനൽ വിജയങ്ങൾ

നായകൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ താരമാണ്​ ധോണി. ആറു ബഹുരാഷ്​ട്ര ക്രിക്കറ്റ്​ ടൂർണമെൻറ്​ ഫൈനലുകളിൽ ഇന്ത്യയെ നയിച്ച എം.എസ്​ ധോണി, അവയിൽ നാലിലും ടീമിനെ വിജയത്തിലേക്ക്​ നയിച്ചു. ക്യാപ്​റ്റൻ എന്ന നിലയിൽ 110 മത്സരങ്ങൾ വിജയിച്ച മഹി, ആ നേട്ടത്തിൽ രണ്ടാം സ്​ഥാനത്താണ്​. ആസ്​​േട്രലിയൻ താരം റിക്കി പോണ്ടിങ്ങാണ്​(165 മത്സരങ്ങൾ) ഏറ്റവും കൂടുതൽ കളി ജയിച്ച ക്യാപ്​റ്റൻ.


2. ഏകദിനത്തിൽ ഏറ്റവും കൂടുതൽ നോട്ടൗട്ട്​

ഏകദിനത്തിൽ ഏറ്റവും കൂടുതൽ പുറത്താവാതെ നിന്ന നേട്ടവും ധോണിയുടെ പേരിലാണ്​. 84 തവണ. ഇതിൽ 51 തവണയും ഇന്ത്യ ചേസിങ്ങിലായിരിക്കു​േമ്പാഴാണ്​​ ധോണി പുറത്താകാതെ നിന്നത്​. ആ 51 മത്സരങ്ങളിൽ 47ഉം ഇന്ത്യ ജയിച്ചുവെന്നത്​ ധോണി ഇന്ത്യക്ക്​ എത്ര വലിയ താരമായിരുന്നുവെന്ന്​ വ്യക്​തം. രണ്ടു മത്സരങ്ങൾ സമനിലയിലായപ്പോൾ, രണ്ടു ​തവണ മാത്രമാണ്​ ചേസിങ്ങിൽ ധോണി നോട്ടൗട്ട്​ ആയിരിക്കെ ഇന്ത്യ തോൽക്കുന്നത്​.ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ഷോൺ പൊള്ളോക്കി​െൻറ 72 ആണ്​ ധോണിയുടെ റെക്കോർഡിനു പിന്നിൽ ​.

3. അന്താരാഷ്​ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സ്​റ്റംമ്പിങ്​


ക്രിക്കറ്റ്​ ചിത്രത്തിൽ ഏറ്റവും കൂടുതൽ സ്​റ്റംമ്പിങ്​ ചെയ്​ത താരം​ ധോണിയാണ്​. 350 മത്സരങ്ങളിൽ നിന്നും 123 പേരെയാണ്​ ധോണി വിക്കറ്റിനു പിന്നിൽ നിന്നും പറഞ്ഞയച്ചത്​. ധോണിക്കു പിന്നിലുള്ളത്​ ദക്ഷിണാഫ്രിക്കയുടെ മാർക്ക്​ ബൗച്ചറും ആസ്​ട്രേലിയയുടെ ആദം ഗിൽക്രിസ്​റ്റുമാണ്​.

4. മൂന്ന്​ ഐ.സി.സി കിരീടങ്ങളും സ്വന്തമാക്കിയ ഏക ക്യാപ്​റ്റൻ

ക്രിക്കറ്റിൽ നിന്നും പടിയിറങ്ങു​േമ്പാൾ, ​ഇൻറർനാഷണൽ ക്രിക്കറ്റ്​ അസോസിയേഷ​െൻറ മൂന്ന്​ കിരീടങ്ങളും സ്വന്തമാക്കിയ ഏ​ക ക്യാപ്​റ്റൻ എന്ന തലപ്പാവ്​ ധോണിക്ക്​ മാത്രം. പ്രഥമ ട്വൻറി20 കിരീടം 2007ലും ലോകകപ്പ്​ 2011ലും ചാമ്പ്യൻസ്​ ട്രോഫി 2013ലും ഇന്ത്യ നേടിയത്​ മഹിക്കു കീഴിലാണ്​



5. ക്യാപ്​റ്റൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ

ഏറ്റവും കൂടുതൽ മത്സരങ്ങൾ നയിച്ച നായകനാണ്​ എം.എസ്​. ധോണി. 200 ഏകദിനവും 60 ടെസ്​റ്റും 72 ട്വൻറി20കളുമായി 332 മത്സരങ്ങളാണ്​ ധോണി ഇന്ത്യയെ നയിച്ചത്​. ആസ്​ട്രേലിയയുടെ റിക്കി പോണ്ടിങ്ങാണ്​(324) രണ്ടാമൻ. ക്രിക്കറ്റി​െൻറ മൂന്ന്​ ഫോർമാറ്റിലുമായി അമ്പതിൽ കൂടുതൽ മത്സരങ്ങൾ നയിച്ച ക്യാപ്​റ്റനും ധോണിയാണ്​.




.........................................................

ധോണി- കരിയർ സ്​റ്റാറ്റിസ്​റ്റിക്​സ്​

മുഴുവൻ പേര്​: മഹേന്ദ്ര സിങ്​ ധോണി
വിളി​പ്പേര്​: മഹി
ജനനം: ജൂലൈ 7, 1981, റാഞ്ചി, ബിഹാർ (ഇപ്പോൾ ഝാർഖണ്ഡ്‌​)
വയസ്​: 39
കളിച്ച ടീമുകൾ: ഇന്ത്യ, ഇന്ത്യ എ, ചെന്നൈ സൂപ്പർ കിങ്​സ്​, റൈസിങ്​ പുണെ സൂപ്പർ ജയൻറ്​സ്, എയർ ഇന്ത്യ ബ്ലൂ, ഏഷ്യ ഇലവൻ, ബിഹാർ, ബ്രാഡ്​മാൻ ഇലവൻ, ഈസ്​റ്റ്​ സോൺ, ഈസ്​റ്റ്​ സോൺ അണ്ടർ 19, ഹെൽപ്​ ഫോർ ഹീറോസ്​ ഇലവൻ, ഇന്ത്യൻ ബോർഡ്​ പ്രസിഡൻറ്​ ഇലവൻ, ഇൻറർനാഷണൽ ഇലവൻ, ഝാർഖണ്ഡ്‌​, രാജസ്​ഥാൻ ക്രിക്കറ്റ്​ അസോസിയേഷൻ ക്രിക്കറ്റ്​ പ്രസിഡൻറ്​സ്​ ഇലവൻ, ​െറസ്​റ്റ്​ ഓഫ്​ ഇന്ത്യ​
പ്ലെയിംഗ്​ റോൾ: വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻ
ബാറ്റിങ്​ സ്​റ്റൈൽ: വലംകൈ
ബൗളിങ്​ സ്​റ്റൈൽ: വലംകൈ മീഡിയം
ഫീൽഡിങ്​ പൊസിഷൻ: വിക്കറ്റ്​ കീപ്പർ


ടെസ്​റ്റ്​

മത്സരം:90
ഇന്നിങ്​സ്​: 144
റൺസ്​: 4876
ഉയർന്ന സ്​കോർ: 224
ബാറ്റിങ് ശരാശരി: 38.09
ബാറ്റിങ്​ സ്​ട്രൈക്ക്​ റേറ്റ്​: 59.11
സെഞ്ച്വറി: 6
അർധ സെഞ്ച്വറി: 33
ഫോർ: 544
സിക്​സ്​: 78
ക്യാച്ച്​​: 256
സ്​റ്റംമ്പിങ്​: 38

ഏകദിനം

മത്സരം: 350
ഇന്നിങ്​സ്​: 297,
റൺസ്​: 10773
ഉയർന്ന സ്​കോർ: 183*
ബാറ്റിങ് ശരാശരി: 50.57
ബാറ്റിങ്​ സ്​ട്രൈക്ക്​ റേറ്റ്​: 87.56
സെഞ്ച്വറി: 10
അർധ സെഞ്ച്വറി: 73
ഫോർ: 826
സിക്​സ്​: 229
ക്യാച്ച്: 321
സ്​റ്റംമ്പിങ്​: 123

ട്വൻറി20

മത്സരം: 98
ഇന്നിങ്​സ്​: 85
റൺസ്​: 1617
ഉയർന്ന സ്​കോർ: 56
ബാറ്റിങ് ശരാശരി: 37.60
ബാറ്റിങ്​ സ്​ട്രൈക്ക്​ റേറ്റ്​: 126.13
സെഞ്ച്വറി - 0
അർധ സെഞ്ച്വറി-2
ഫോർ: 116
സിക്​സ്​: 52
ക്യാച്ച്​: 57
സ്​റ്റംമ്പിങ്​: 34

ടെസ്​റ്റ്​ അരങ്ങേറ്റം: ഇന്ത്യ vs ​ശ്രീലങ്ക-ചെന്നൈ, ഡിസം: 2, 2005
അവസാന ടെസ്​റ്റ്​: ആസ്​ട്രേലിയ vs ഇന്ത്യ-മെൽബൺ, ഡിസം: 26, 2014
ഏകദിന അരങ്ങേറ്റം: ബംഗ്ലാദേശ്​ vs ഇന്ത്യ-ച​ട്ടോ​ഗ്രം, ഡിസം: 23, 2004
അവസാന ഏകദിനം: ഇന്ത്യ vs ന്യൂസിലൻഡ്​-മാഞ്ചസ്​റ്റർ-ജൂലൈ 9, 2019
ട്വൻറി20 അരങ്ങേറ്റം: ദക്ഷിണാഫ്രിക്ക vs ഇന്ത്യ, ഡിസംബർ, 2006
അവസാന ട്വൻറി20: ഇന്ത്യ vs ആസ്​ട്രേലിയ-ഫെബ്രു 27, 2019

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS Dhonims dhoni captaincyCricket News
Next Story