'സഹോദരൻ എന്നോ സഹപ്രവർത്തകൻ എന്നോ വിളിക്കാം, കളിയിലേക്ക് വരുമ്പോൾ അവൻ മികച്ചവരിലാണ്'; വിരാടിനെ കുറിച്ച് ധോണി
text_fieldsഇന്ത്യൻ ക്രിക്കറ്റ് ടീം കണ്ട എക്കാലത്തേയും മികച്ച താരങ്ങളാണ് വിരാട് കോഹ്ലിയും മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയും. ഇരവരും തമ്മിലുള്ള സൗഹൃദം ക്രിക്കറ്റ് ലോകത്തും ആരാധകരുടെ ഇടയിലും ഒരുപാട് ചർച്ചയാകാറുള്ളതാണ്. ഇരുവരെയും ചേർത്ത് വെച്ച് 'മഹിരാട്ട്' എന്നായിരുന്നു ആരാധകർ വിളിക്കുന്നത്. തന്‍റെ തുടക്കകാലത്ത് ധോണി നൽകിയ പിന്തുണയെകുറിച്ച് വിരാട് കോഹ്ലി സംസാരിക്കാറുണ്ടായിരുന്നു. വിരാടിനെ കുറിച്ച് ധോണി സംസാരിക്കുന്ന വീഡിയോയാണ് നിലവിൽ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. കോഹ്ലിയുമായുള്ള ബന്ധത്തെ സഹോദരനായോ സഹപ്രവർത്തകനായോ എങ്ങനെ വേണമെങ്കിലും കാണൊമെന്നും കളിക്കാരൻ എന്ന നിലയിൽ വിരാട് കോഹ്ലി മികച്ചവരിൽ ഒരാളാണെന്നും ധോണി പറഞ്ഞു.
'ഞങ്ങളിരുവരും 2008-09 കാലം തൊട്ടേ ഒന്നിച്ചുകളിക്കുന്നുണ്ട്. ശരിയാണ് അവിടെ ഒരു പ്രായവ്യത്യാസമുണ്ട്. ഞങ്ങളുടെ ബന്ധത്തെ ഒരു മൂത്ത സഹോദരൻ എന്നോ സഹപ്രവർത്തകൻ എന്നോ വിളിക്കാം. പക്ഷ, എന്തു തന്നെ ആയാലും ഞങ്ങൾ സഹപ്രവർത്തകരാണ്. ഇന്ത്യക്ക് വേണ്ടി ഒരുപാട് വർഷങ്ങൾ കളിച്ചവർ. ലോകക്രിക്കറ്റിലേക്ക് വരുമ്പോൾ വിരാട് കോഹ്ലി ഏറ്റവും മികച്ചവരിലൊരാളാണ്,' ധോണി പറഞ്ഞു.
വിരാട് ഒരു താരമെന്ന നിലയിലേക്ക് വളരുമ്പോൾ ധോണിയായിരുന്നു ഇന്ത്യൻ ടീമിന്‍റെ നായകൻ. ധോണിക്ക് ശേഷം ഇന്ത്യൻ ടീമിന്‍റെ നായക സ്ഥാനത്തേക്ക് എത്തിയതും വിരാട് കോഹ്ലിയായിരുന്നു. പരസ്പരം ഒരുപാട് ബഹുമാനം നൽകുന്ന താരങ്ങളാണ് ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.