ധോണിയുടെ അക്കൗണ്ടിന്‍റെ 'ബ്ലൂ ടിക്ക്' ട്വിറ്റർ നീക്കി; കാരണം തിരക്കി 8.2 ദശലക്ഷം ഫോളോവേഴ്സ്
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ഔദ്യോഗിക അക്കൗണ്ടിലെ 'ബ്ലൂ ടിക്' ട്വിറ്റർ നീക്കി. വാർത്താ ഏജൻസിയായ എ.എൻ.ഐ നടപടിയുടെ കാരണം അറിയാനായി ട്വിറ്ററിനെ സമീപിച്ചെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ല.
സോഷ്യൽ മീഡിയ അക്കൗണ്ട് ആധികാരികമാണെന്ന് ആളുകളെ അറിയിക്കാനാണ് ട്വിറ്റർ ഹാൻഡിലിൽ 'ബ്ലൂ ടിക്ക്' നൽകുന്നത്. നീല ബാഡ്ജ് ലഭിക്കുന്നതിന് വ്യക്തിയുടെ അക്കൗണ്ട് ആധികാരികവും ശ്രദ്ധേയവും സജീവവുമായിരിക്കണം.
താരത്തിന്‍റെ അക്കൗണ്ട് ഏറെക്കാലമായി സജീവമല്ലാത്തത് കാരണമായിരിക്കാം ബ്ലൂ ടിക്ക് ഒഴിവാക്കിയതെന്നാണ് സൂചന. 2021 ജനുവരി എട്ടിനായിരുന്നു ഈ അക്കൗണ്ടിൽ നിന്ന് അവസാന ട്വീറ്റ്. വെരിഫിക്കേഷനായി ആറ് മാസത്തിലൊരിക്കൽ അക്കൗണ്ട് ലോഗിൻ ചെയ്യണമെന്നാണ് ട്വിറ്ററിന്‍റെ നയം. എം.എസ്.ഡിക്ക് ട്വിറ്ററിൽ 8.2 ദശലക്ഷം േഫാളോവേഴ്സ് ഉണ്ട്.
2020 ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണി ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ മാത്രമാണ് കളിക്കുന്നത്. സെപ്റ്റംബറിൽ യു.എ.ഇയിൽ പുനരാരംഭിക്കാൻ പോകുന്ന ഐ.പി.എല്ലിലൂടെ ധോണി വീണ്ടും കളിക്കളത്തിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.