എം.എസ് ധോണിക്കെതിരെ മാനനഷ്ടകേസ് നൽകി മുൻ ബിസിനസ് പങ്കാളി
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിക്കെതിരെ മുൻ ബിസിനസ് പങ്കാളി മാനനഷ്ട കേസ് നൽകിയെന്ന് റിപ്പോർട്ട്. മിഹിർ ദിവാകറും ഭാര്യ സൗമ്യ വിശ്വാസുമാണ് ഡൽഹി ഹൈകോടതിയിൽ മുൻ ഇന്ത്യൻ നായകനെതിരെ മാനനഷ്ട കേസ് നൽകിയത്. ഇരുവരും ധോണിയുടെ മുൻ ബിസിനസ് പങ്കാളികളാണ്.
ഇരുവർക്കുമെതിരെ ധോണി ക്രിമിനൽ കേസ് നൽകിയിരുന്നു. തന്റെ 15 കോടി രൂപ ഇരുവരും ചേർന്ന് തട്ടിയെടുത്തുവെന്നാണ് ധോണിയുടെ പരാതി. ധോണിയിൽ നിന്നും നഷ്ടപരിഹാരം ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം തങ്ങൾക്കെതിരെ മോശമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളെയും മാധ്യമങ്ങളേയും നിയന്ത്രിക്കണമെന്നും ഹരജിയിൽ പറയുന്നുണ്ട്.
ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാനെന്ന പേരിൽ കരാറുണ്ടാക്കി വഞ്ചിക്കുകയും 15 കോടി രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് മിഹിറിനെതിരെയും സൗമ്യക്കെതിരെയും ധോണി പരാതി നൽകിയത്.ആഗോളതലത്തില്‍ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കുന്നതിനായി 2017ല്‍ ധോണിയുമായി ആർക്ക സ്പോർട്സ് കരാറൊപ്പിട്ടിരുന്നു. എന്നാല്‍, കരാറില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കാൻ സ്ഥാപനം തയാറായില്ല.
ഫ്രാഞ്ചൈസി ഫീസും ഉടമ്പടി പ്രകാരമുള്ള ലാഭവും പങ്കിടാതെ ആര്‍ക്ക സ്പോർട്സ് താരത്തെ വഞ്ചിക്കുകയായിരുന്നു. നിരവധി തവണ സ്ഥാപനത്തെ ബന്ധപ്പെട്ടിട്ടും ലീഗൽ നോട്ടീസ് അയച്ചിട്ടും ഫലമുണ്ടായില്ല. 2021 ആഗസ്റ്റ് 15ന് ആര്‍ക്ക സ്പോര്‍ട്സുമായുള്ള കരാർ ധോണി റദ്ദാക്കി. ആര്‍ക്ക സ്പോര്‍ട്സ് കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്തെന്നും 15 കോടിയിലധികം രൂപ നഷ്ടമുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.