േധാണി അടിച്ച സിക്സ് വീണത് ഷാർജ സ്റ്റേഡിയത്തിെൻറ പുറത്തെ റോഡിൽ; പന്ത് കിട്ടിയത് വഴിപോക്കന്
text_fieldsഷാർജ: െഎ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെതിരൊയ മത്സരത്തിൽ മികച്ച സ്േകാർ ഉയർത്തിയാണ് െചെന്നെ സൂപ്പർകിങ്സ് കീഴടങ്ങിയത്. പതിയെത്തുടങ്ങിയെന്ന പേരുദോഷം കേൾപ്പിച്ചെങ്കിലും തെൻറ പ്രഹരശേഷി കൈമോശം വന്നിട്ടില്ലെന്ന് തെളിയിച്ചാണ് മഹേന്ദ്ര സിങ് ധോണി മടങ്ങിയത്. 17 പന്തുകളിൽ നിന്നും 29 റൺസായിരുന്നു ധോണിയുടെ സമ്പാദ്യം.
അവസാന ഓവർ എറിയാനെത്തിയ ഇംഗ്ലീഷ് താരം ടോം കറനാണ് ധോണിയുടെ കരുത്തറിഞ്ഞത്. തുടരെ മൂന്ന് സിക്സറുകൾ പറത്തി ധോണി തെൻറ പ്രതാപകാലത്തെ ഒരുവേള ഓർമിപ്പിച്ചു.
അതിൽ ഒരു സിക്സർ പറന്നിറങ്ങിയത് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിെൻറ പുറത്തെ റോഡിലാണ്. േറാഡിൽ നിന്നും കിട്ടിയ പന്തുമായി പോകുന്ന മധ്യവയസ്കെൻറ വിഡിയോയും വൈറലാണ്. പന്ത് അധികൃതർക്ക് തിരിച്ചുകൊടുത്തോ എന്ന് വ്യക്തമല്ല.
പേക്ഷ മത്സരത്തിൽ മെല്ലെത്തുടങ്ങിയതിന് ധോണിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളുമുയരുന്നുണ്ട്. കളി കൈവിട്ട ശേഷമാണ് ധോണി അടി തുടങ്ങിയതെന്നാണ് വിമർശകർ പറയുന്നത്. രാജസ്ഥാെൻറ 216 റൺസ് പിന്തുടർന്നിറങ്ങിയ ചെന്നൈ ഫാഫ് ഡുെപ്ലസിസിെൻറ 72 റൺസിെൻറ മികവിൽ 200 റൺസ് കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.