തലമൊട്ടയടിച്ച് സന്യാസിയായി ധോണി; ചിത്രം കണ്ട് വണ്ടറടിച്ച് ആരാധകർ
text_fieldsന്യൂഡൽഹി: ക്രിക്കറ്റ് താരങ്ങളിൽ മേക്ക് ഓവറുകളിലൂടെ ട്രെൻഡ്സെറ്ററായ ആളാണ് മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണി.
നീളൻ മുടിക്കാരനായി ഇന്ത്യൻ ടീമിൽ അരങ്ങേറിയ ശേഷം കരിയറിന്‍റെ അവസാന കാലത്ത് ക്ലീൻഷേവ് ലുക്കിലേക്ക് മാറുന്ന ധോണി കാലാകാലങ്ങളിൽ വ്യത്യസ്ഥമായ ഹെയർസ്റ്റൈലുകളിലൂടെയും മറ്റും ക്രിക്കറ്റ് താരങ്ങൾക്കിടയിലെ ഫാഷൻ ഐക്കണായി നിലനിന്നിരുന്നു.
ഐ.പി.എൽ സംപ്രേഷകരായ സ്റ്റാർ സ്പോർട്സ് പുറത്തുവിട്ട ധോണിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. തലമൊട്ടയടിച്ച് സന്യാസിയുടെ ലുക്കിലുള്ള ധോണിയുടെ ചിത്രം ഇന്‍റർനെറ്റിൽ വൈറലായി മാറി.
വൈറൽ ചിത്രം എന്തിനുവേണ്ടിയാണെന്ന് ഉറപ്പില്ലെങ്കിലും ചിത്രം ആരാധകർക്ക് നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ട്. ഏപ്രിൽ ഒമ്പതിന് തുടങ്ങാൻ പോകുന്ന ഐ.പി.എല്ലിന്‍റെ ഭാഗമായുള്ള പരസ്യചിത്രത്തിനായാണ് ധോണി പുതിയ രൂപഭാവത്തിലെത്തിയതെന്നാണ് സൂചന.
ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാമ്പിനായി ഈ മാസം തുടക്കത്തിൽ ധോണി ചെന്നൈയിൽ എത്തിയിരുന്നു. രാവിലെ ഇൻഡോറിലും വൈകുന്നേരം ചെപ്പോക്ക് സ്റ്റേഡിയത്തിലുമാകും ധോണി പരിശീലനം നടത്തുകയെന്ന് മുൻ ബി.സി.സി.ഐ അധ്യക്ഷൻ എൻ. ശ്രീനിവാസൻ പറഞ്ഞു.
കഴിഞ്ഞ വർഷം യു.എ.ഇയിൽ നടന്ന ഐ.പി.എല്ലിൽ ചെന്നൈക്ക് ചരിത്രത്തിൽ ആദ്യമായി പ്ലേഓഫിൽ എത്താൻ സാധിക്കാതെ േപായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.