Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'വിരാടിനെയും...

'വിരാടിനെയും ബാബറിനെയും താരതമ്യം ചെയ്യുന്നത് കാണുമ്പോൾ ചിരിവരും'; കോഹ്ലിയെ വാനോളം പുകഴ്ത്തി ആമിർ

text_fields
bookmark_border
വിരാടിനെയും ബാബറിനെയും താരതമ്യം ചെയ്യുന്നത് കാണുമ്പോൾ ചിരിവരും; കോഹ്ലിയെ വാനോളം പുകഴ്ത്തി ആമിർ
cancel

മുൻ പാകിസ്താൽ നായകനും സൂപ്പർതാരവുമായ ബാബർ അസമിനെ ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഇതിഹാസ താരം വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യുന്നത് കാണുമ്പോൽ ചിരിവരുമെന്ന് മുൻ പാകിസ്താൻ പേസ് ബൗളർ മുഹമ്മദ് ആമിർ. വിരാട് കോഹ്ലി ഈ തലമുറയിലെ തന്നെ ഏറ്റവും മികച്ച കളിക്കാരൻ ആണെന്നും ജോ റൂട്ട്, ബാബർ അസം, സ്റ്റീവ് സ്മിത്ത് എന്നിവരായിട്ട് അദ്ദേഹത്തെ താരതമ്യം ചെയ്യുമ്പോൾ ചിരിവരുമെന്നും ആമിർ പറഞ്ഞു.

'വിരാട് കോഹ്‌ലി ഈ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരനാണ്. അദ്ദേഹത്തെ ബാബർ അസം, സ്റ്റീവ് സ്മിത്ത്, അല്ലെങ്കിൽ ജോ റൂട്ട് എന്നിവരുമായി താരതമ്യപ്പെടുത്തുമ്പോൾ എനിക്ക് ചിരിവരും. വിരാട് കോഹ്‌ലിയെ ആരുമായും താരതമ്യം ചെയ്യാൻ കഴിയില്ല, കാരണം വിരാട് കോഹ്‌ലി ഇന്ത്യയ്‌ക്കായി നിരവധി മത്സരങ്ങൾ ഒറ്റയ്ക്ക് വിജയിച്ചിട്ടുണ്ട്, അത് അസാധ്യമാണെന്ന് തോന്നുന്നു. ഏതെങ്കിലും ഒരു ഫോർമാറ്റിൽ മാത്രമല്ല, മൂന്ന് ഫോർമാറ്റുകളിലും വിരാട് ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്ററാണ്,' ആമിർ പറഞ്ഞു.

ക്രിക്കറ്റ് കളിയോടുള്ള വിരാടിന്‍റെ സമീപനത്തെയും കഠിനാധ്വാനത്തേയും ആമിർ പുകഴ്ത്തി പറഞ്ഞു, 2014ലെ മോശം സമയത്തെ മറികടന്ന് ഒരു റൺ മെഷീനായത് അതിന്‍റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'വിരാട് കോഹ്‌ലിയുടെ കളിയോടുള്ള സമീപനവും കഠിനാധ്വാനവും സമ്മതിച്ചു കൊടുക്കേണ്ടതാണ്. 2014 ലെ ഇംഗ്ലണ്ടിലെ മോശം ഘട്ടത്തിന് ശേഷം, വമ്പൻ തിരിച്ചുവരവ് നടത്തിയതും അടുത്ത പത്ത് വർഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അസാധ്യ പ്രകടനം പുറത്തെടുത്തത് ചെറിയ കാര്യമല്ല. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ വിരാട് കോഹ്ലിയുടെ വിക്കറ്റാണ് മത്സരം ഞങ്ങൾക്ക് അനുകൂലമാക്കി മാറ്റിയത്. അദ്ദേഹം ക്രീസിലുണ്ടായിരുന്നുവെങ്കിൽ തീർച്ചയായും ഞങ്ങൾ തോറ്റേനെ. റൺസ് പിന്തുടരുമ്പോൾ അദ്ദേഹത്തിന്‍റെ മികവ് എന്താണെന്ന് എല്ലാവർക്കും അറിയാം,' ആമിർ കൂട്ടിച്ചേർത്തു.

നിലവിൽ ആസ്ട്രേലിയക്കെതിരെ നടക്കുന്ന ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരയിൽ മോശം ഫോമിലൂടെയാണ് വിരാട് കോഹ്ലി കടന്നുപോകുന്നത്. പെർത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ സെഞ്ച്വറി തികച്ചെങ്കിലും പിന്നീടുള്ള രണ്ട് മത്സരത്തിൽ മൂന്ന് ഇന്നിങ്സിൽ ബാറ്റ് വീശിയിട്ടും രണ്ടക്കം കടക്കാൻ താരത്തിന് സാധിച്ചില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Babar AzamVirat KohliMohammad Aamir
News Summary - muhammed aamir praises Virat Kohli and says he is best player of this generation
Next Story