'ഞാൻ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നതിന് മുമ്പ് ആ ടീമിലായിക്കും കളിക്കുക'; ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് ഷമി
text_fields2023ൽ അരങ്ങേറിയ ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് പറയുകയാണ് മുഹമ്മദ് ഷമി. പരിക്കുമായി ലോകകപ്പിന് കളത്തിൽ ഇറങ്ങിയ താരം ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായിരുന്നു. ഏഴ് മത്സരത്തിൽ നിന്നും 23 വിക്കറ്റ് സ്വന്തമാക്കിക്കൊണ്ട് ഇന്ത്യയെ ഫൈനൽ വരെ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കാൻ ഷമിക്ക് സാധിച്ചിരുന്നു.
ഫൈനലിലെ ആസ്ട്രേലിക്കെതിരെയുള്ള തോൽവിക്ക് ശേഷം താരം പിന്നെ പ്രൊഫഷണൽ ക്രിക്കറ്റിൽ കളിച്ചിട്ടില്ല. ഐ.പി.എല്ലിന്നും ഇന്ത്യൻ ടീമിൽ നിന്നും പരിക്ക് കാരണം വിട്ടുനിന്ന താരം ടീമിലേക്കുള്ള തിരിച്ചുവരവ് എപ്പോഴായിരിക്കുമെന്ന് അറിയില്ലെന്ന് പറയുകയാണിപ്പോൾ. താൻ കഠിനമായി ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുന്നതിന് മുമ്പ് ബംഗാളിന് വേണ്ടി കളിക്കുമെന്നും ഷമി പറയുന്നു.
' എന്ന് തിരിച്ചുവരുമെന്ന് എനിക്കറിയില്ല, ഞാൻ അതിന് വേണ്ടി കഠിനമായി ശ്രമിക്കുന്നുണ്ട് . പക്ഷെ ഇന്ത്യൻ ജഴ്സിയിൽ കാണുന്നതിന് മുമ്പ് എന്നെ നിങ്ങൾക്ക് ബംഗാളിന് വേണ്ടി കളിക്കുന്നത് കാണാം എന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് മൂന്ന് മത്സരം ബംഗാളിന് വേണ്ടി കളിച്ചുകൊണ്ട് തയ്യാറായതിന് ശേഷം ഇന്ത്യൻ ടീമിലേക്ക് വരാനാണ് ഞാൻ ആലോചിക്കുന്നത്,' ഷമി പറഞ്ഞു
പരിക്ക് ഇത്രക്കും ഗുരുതരമാകുമെന്ന് കരുതിയില്ലെന്നും എന്നാൽ ലോകകപ്പിൽ അത് വെച്ച് കളിച്ചത് വിനയായെന്നും ഷമി പറയുന്നുണ്ട്. ലോകകപ്പിന് ശേഷം, ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പര, ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര, ഐ.പി.എൽ, ടി-20 ലോകകപ്പ് എന്നിവയെല്ലാം അദ്ദേഹത്തിന് പരിക്ക് കാരണം നഷ്ടമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.