മുംബൈ ഇന്ത്യൻസിനും തിരിച്ചടി; സൂപ്പർതാരം ടൂർണമെൻറിൽ നിന്ന് വിട്ടുനിൽക്കും
text_fieldsഅബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13ാം സീസണിൽ അഞ്ചാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് വമ്പൻ തിരിച്ചടി. മത്സരങ്ങൾ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ടീമിെൻറ പേസ് കുന്തമുനയായ ലസിത് മലിംഗ സീസണില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പായി. അച്ഛെൻറ രോഗത്തെത്തുടര്‍ന്നാണ് മലിംഗ ഇത്തവണ വിട്ടുനില്‍ക്കുന്നത്. പകരക്കാരനായി ആസ്ട്രേലിയയുടെ പേസര്‍ ജെയിംസ് പാറ്റിന്‍സണെ മുംബൈ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുംബൈ ടീം യു.എ.ഇയിലേക്ക് പുറപ്പെട്ടപ്പോൾ കൂടെ മലിംഗ ഉണ്ടായിരുന്നില്ല. തുടക്കത്തിലുള്ള ചില മത്സരങ്ങളിൽ നിന്ന് താരം വിട്ടുനിൽക്കുമെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. മത്സരത്തിൽ പെങ്കടുത്ത് തിരിച്ച് പോയാൽ താരം ലങ്കയിൽ 14 ദിവസം ക്വാറൻറീനിൽ കഴിയണം. അടുത്ത ആഴ്ച അച്ഛെൻറ രോഗത്തിനുള്ള ശസ്ത്രക്രിയ നടത്തേണ്ടതിനാൽ മലിംഗ പൂർണ്ണമായും ഇത്തവണ െഎ.പി.എല്ലിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഇന്നാണ് സ്ഥിരീകരണം വന്നത്.
നാല് തവണ ഐപിഎല്‍ കിരീടം മുംബൈ നേടിയപ്പോൾ മലിംഗയുടെ പ്രകടനം അതിനിർണ്ണായകമായിരുന്നു. കഴിഞ്ഞസീസണിൽ മുംബൈ ഇന്ത്യൻസിന് കിരീടം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ് മലിംഗ. ചെന്നൈക്കെതിരായ മത്സരത്തിൽ അവസാന ഓവർ മലിംഗയാണ് എറിഞ്ഞത്. കിരീടത്തിനായി ഒമ്പത് റൺസായിരുന്നു ധോണിയുടെ സംഘത്തിന് വേണ്ടിയിരുന്നത്. എന്നാൽ, എഴ് റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു റൺസിെൻറ വിജയം കൈപിടിയിലൊതുക്കി. അവസാന പന്തിൽ താക്കൂറിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയായിരുന്ന മുംബൈയുടെ നാലാം കിരീടനേട്ടം.
ഐ.പി.എല്ലിെൻറ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരവും മറ്റാരുമല്ല. 122 മത്സരങ്ങളിൽനിന്നായി 170 വിക്കറ്റുകളാണ് മലിംഗയുടെ സമ്പാദ്യം. ആറ് തവണ നാല് വിക്കറ്റും ഒരു തവണ അഞ്ച് വിക്കറ്റും പിഴുതിട്ടുണ്ട്. മലിംഗ പോയാലും ജസ്പ്രീത് ബൂംറ, ട്രൻറ് ബോള്‍ട്ട്, നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍, മിച്ചല്‍ മഗ്ലെങ്ങന്‍ തുടങ്ങിയ മികച്ച പേസ് നിര മുംബൈക്കുണ്ട്. സെപ്റ്റംബർ 19ന് ചെന്നൈക്കെതിരെ തന്നെയാണ് മുംബൈയുടെ ആദ്യ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.