ഡീകോക്ക് കനിഞ്ഞു; രാജസ്ഥാനെ വീഴ്ത്തി, വിജയവഴിയിൽ തിരിച്ചെത്തി മുംബൈ
text_fieldsഡൽഹി: െഎ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഏഴ് വിക്കറ്റിെൻറ മിന്നും വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. തുടർ തോൽവികളിൽ വലയുകയായിരുന്ന നിലവിലെ ചാംപ്യൻമാർക്ക് മുന്നിൽ 172 റൺസ് എന്ന വിജയലക്ഷ്യമായിരുന്നു സഞ്ജുവും കൂട്ടരും മുന്നോട്ടുവെച്ചത്. എന്നാൽ, 18.3 ഒാവറിൽ മുംബൈ വിജയക്കൊടി പാറിക്കുകയായിരുന്നു. ക്വിൻറൺ ഡികോക്കിെൻറ പൊടിപാറും ഇന്നിങ്സായിരുന്നും അവരെ രക്ഷിച്ചത്. 50 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 70 റൺസാണ് താരം അടിച്ചുകൂട്ടിയത്. സ്കോർ: രാജസ്ഥാൻ - 171 (4 wkts, 20 Ov), മുംബൈ - 172 (3 wkts, 18.3 Ov)
ഡികോക്കും പൊള്ളാര്‍ഡും (16) ചേര്‍ന്നായിരുന്നു ടീമിന് വിജയം സമ്മാനിച്ചത്. ഇഷാന്‍ കിഷെൻറ അഭാവത്തില്‍ ബാറ്റിങില്‍ മുന്നേറ്റം ലഭിച്ച ക്രുണാൽ പാണ്ഡ്യയും (39) വിജയത്തിൽ നിർണായക പങ്കുവഹിച്ചു. 26 ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിെൻറ ഇന്നിങ്സ്. നായകന്‍ രോഹിത് ശര്‍മ (14), സൂര്യകുമാര്‍ യാദവ് (16) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസ് ഒരുവേള കൂറ്റൻ സ്കോറിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും യോർക്കറുകളിലൂടെ ജസ്പ്രീത് ബുംറ അവരെ വരിഞ്ഞുകെട്ടുകയായിരുന്നു. ജോസ് ബട്ലർ (32 പന്തിൽ 41), യശ്വസി ജയ്സ്വാൾ (20 പന്തിൽ 32), സാംസൺ (27 പന്തിൽ 42), ശിവം ദുബെ (31 പന്തിൽ 35) എന്നിവർ രാജസ്ഥാനായി തിളങ്ങി.
നാലോവറിൽ 15 റൺസ് മാത്രം വഴങ്ങിയ ബുംറ സഞ്ജുവിെൻറ വിക്കറ്റും നേടി തെൻറ ക്ലാസ് ഒരിക്കൽ കൂടി ആവർത്തിച്ചു. 12 ഡോട്ട് ബോളുകളാണ് ബുംറയുടെ ആവനാഴിയിൽ നിന്നും പിറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.