അഞ്ചുവിക്കറ്റുമായി ഹർഷൽ പേട്ടൽ; മുംബൈയെ എറിഞ്ഞൊതുക്കി ബാംഗ്ലൂർ
text_fieldsചെന്നൈ: ഐ.പി.എൽ 14ാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിന് നനഞ്ഞ തുടക്കം. ഭേദപ്പെട്ട നിലയിൽ തുടങ്ങിയ മുംബൈയെ അവസാന ഓവറുകളിൽബാംഗ്ലൂർ േറായൽ ചാലഞ്ചേഴ്സ് എറിഞ്ഞൊതുക്കുകയായിരുന്നു. 27 റൺസിന് അഞ്ചുവിക്കറ്റെടുത്ത ഹർഷൽ പേട്ടലാണ് മുംബൈയെ ചുരുട്ടിക്കൂട്ടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി നായകൻ രോഹിത് ശർമക്കൊപ്പം കൂറ്റനടിക്കാരൻ ക്രിസ് ലിന്നാണ് ഓപ്പൺ ചെയ്തത്. ടീം സ്കോർ 24ൽ നിൽക്കേ 19 റൺസെടുത്ത രോഹിത് റൺഔട്ടായി മടങ്ങി. പിന്നീടെത്തിയ സൂര്യകുമാർ യാദവും ലിന്നും അടിച്ചു തുടങ്ങിയതോടെ മുംബൈ സ്കോർ ബോർഡിന് അനക്കം വെച്ചു. കൂറ്റൻ സ്കോറിലേക്ക് നങ്കൂരമിടുമെന്ന് തോന്നിക്കവേ സൂര്യകുമാറും (23 പന്തിൽ 31) ലിന്നും (35 പന്തിൽ 49) മടങ്ങി. തുടർന്നെത്തിയവരിൽ 28 റൺസെടുത്ത ഇഷാൻ കിഷനൊഴികെ മറ്റാർക്കും ഒന്നും ചെയ്യാനായില്ല. ഹാർദിക് പാണ്ഡ്യ (13), കീറൺ പൊള്ളാർഡ് (7), ക്രുനാൽ പാണ്ഡ്യ (7),മാർകോ ജെൻസൺ (0), രാഹുൽ ചഹർ (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ.
കൈൽ ജാമിസണും വാഷിങ്ടൺ സുന്ദറും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ നാലോവറിൽ 22 റൺസ് മാത്രം വഴങ്ങിയ മുഹമ്മദ് സിറാജ് മുംബൈയുടെ റണ്ണൊഴുക്കിന് തടയിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.