Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightധോണിയുടെ വിരമിക്കൽ...

ധോണിയുടെ വിരമിക്കൽ പോസ്​റ്റിലെ ആ '1929' എന്ത്​? ഉത്തരം നിരവധി

text_fields
bookmark_border
ധോണിയുടെ വിരമിക്കൽ പോസ്​റ്റിലെ ആ 1929 എന്ത്​? ഉത്തരം നിരവധി
cancel

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ്​ ടീം നായകൻ മഹേന്ദ്ര സിങ്​ ധോണി അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്നും അപ്രതീക്ഷിതമായി വിരമിച്ചതാണ്​ കായികലോകത്തെ പ്രധാന ചർച്ചാ വിഷയം.

'നിങ്ങളുടെ സ്​നേഹത്തിനും പിന്തുണക്കും നന്ദി. 1929 മണി മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക' - ഇങ്ങനെയായിരുന്നു ഇൻസ്​റ്റഗ്രാമിലൂടെയുള്ള ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം.


കരിയറിലെ സുപ്രധാന ക്രിക്കറ്റ് മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള വിഡിയോ പങ്കുവെച്ചായിരുന്നു ക്യാപ്​റ്റൻ കൂളി​െൻറ പോസ്​റ്റ്​. 'മേം പൽ ദോ പൽ കാ ഷായർ' എന്ന ഗാനത്തി​െൻറ അകമ്പടിയോടെയായിരുന്നു വികാരനിർഭരമായ വിഡിയോ.

ഇതിന്​ പിന്നാലെ ലോകത്തി​െൻറ നാനാകോണിൽ നിന്നായി ധോണിക്ക്​ ആശംസാ സന്ദേശങ്ങൾ ഒഴുകി. ഇതോടൊപ്പം തന്നെ പോസ്​റ്റിൽ ധോണി കുറിച്ച 1929 പിന്നിലെ നിഗൂഡത ചർച്ചയായി. ട്വിറ്ററാറ്റികൾ നിരവധി സിദ്ധാന്തങ്ങളാണ്​ ഇതുസംബന്ധിച്ച്​ ​ പുറത്തിറങ്ങിയത്​

സിദ്ധാന്തം 1

ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം കൃത്യം 19:29 സമയത്താണ്​ ഇൻസ്​റ്റയിൽ പ്രത്യക്ഷപ്പെട്ടത്​. ആയതിനാൽ 2020 ആഗസ്​റ്റ് 15ന്​ 07:29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കണമെന്നാണ്​ ധോണി ഉദ്ദേശിച്ചതെന്നാണ്​ അതിലെ പ്രബലമായ വാദം.

സിദ്ധാന്തം 2

2019ൽ ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പ്​ സെമിഫൈനലിൽ ഇന്ത്യ​ ന്യൂസിലൻഡിനോട്​ പരാജയപ്പെട്ട സമയം ആണ്​ ഇതെന്നായിരുന്നു ഒരു അഭിപ്രായം.

അതായിരുന്നു നീല ജഴ്​സിയിൽ ധോണി കളിച്ച അവസാന അന്താരാഷ്​ട്ര മത്സരമെന്നതും ഇൗ അഭിപ്രായക്കാർ അടിവരയിടുന്നു.

സിദ്ധാന്തം 3

ജീവിതത്തിലെ പ്രധാന ഘട്ടം പൂർത്തിയാക്കിയ ശേഷം ചെയ്​ത്​ കൊണ്ടിരുന്ന പരിപാടികൾക്ക്​ അവസാനം കുറിക്കുന്നതിനെ സൂചിപ്പിക്കുന്ന 'എയ്​ഞ്ചൽ നമ്പർ' ആണ്​ 1929 എന്ന്​ ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്​.

സിദ്ധാന്തം 4

1929ലെ മഹാമാന്ദ്യത്തോട്​ ധോണിയുടെ വിരമിക്കൽ സൂചനയെ ബന്ധപ്പെടുത്തുന്നവരുമുണ്ട്​.

സിദ്ധാന്തം 5

ധോണിക്കൊപ്പം മറ്റൊരു ഇന്ത്യൻ താരവും ചെന്നൈ സൂപ്പർ കിങ്​സിലെ സഹതാരവുമായ സുരേഷ്​ റെയ്​നയും ശനിയാഴ്​ച വിരമിച്ചു. കരിയറിൽ ധോണി ഏഴാം നമ്പർ ജഴ്​സിയാണ്​ ഉപയോഗിച്ചത്​.

റെയ്​ന മൂന്നാം നമ്പറും. ഇരുവരുടെയും ജഴ്​സി നമ്പറുകൾ ഒരുമിച്ച്​ ചേർത്താൽ ലഭിക്കുന്നത്​ 73. ഇന്ത്യ സ്വാതന്ത്രം നേടിയിട്ട്​ 73 വർഷം പൂർത്തിയാക്കിയ ദിവസം ഇരുവരും വിരമിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS Dhoniindian cricketMS Dhoni retires
Next Story