‘എന്തൊരബദ്ധം’; ഹെൽമെറ്റ് മാറിയതിന് നസീം ഷാക്കെതിരെ പിഴ ചുമത്തി പാക് ക്രിക്കറ്റ് ബോർഡ്
text_fieldsയുവതാരം നസീം ഷാക്കെതിരെ മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. പാകിസ്താൻ സൂപ്പർ ലീഗിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിന് വേണ്ടി കളിക്കവേ ധരിച്ച ഹെൽമെറ്റാണ് താരത്തിന് പണികൊടുത്തത്.
മുൾത്താൻ സുൽത്താൻസിനെതിരായ മത്സരത്തിൽ 20 വയസുകാരനായ താരം ധരിച്ചത്, തന്റെ ബംഗ്ലാദേശ് പ്രീമിയർ ലീഗ് ക്ലബ്ബായ കോമില്ല വിക്ടോറിയൻസിന്റെ ഹെൽമെറ്റായിരുന്നു. പിസിബിയുടെ പെരുമാറ്റച്ചട്ടം അനുസരിച്ച്, തെറ്റായ ഹെൽമെറ്റ് ധരിച്ചതിന് നസീമിന് മാച്ച് ഫീയുടെ പത്ത് ശതമാനം പിഴ ചുമത്തി. ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിനായി കളിക്കുന്ന നസീം ഷാ ടീമിലെയും ലീഗിലെയും വളർന്നുവരുന്ന യുവ പ്രതിഭകളിൽ ഒരാളാണ്.
അതേസമയം, ബി.പി.എല്ലിലെ ഹെൽമെറ്റ് ധരിച്ചിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ, ട്രോളുകളും മീമുകളുമായി നെറ്റിസൺസ് എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.