നാത്തകൻ, ആ സേവിന് എന്തൊരു ചന്തം
text_fieldsഷാർജ: വനിത ട്വൻറി20 ചലഞ്ചിെൻറ ഫൈനലിനു പിന്നാലെ ക്രിക്കറ്റ് ആരാധകർ പരതിയത് നാത്തകൻ ചന്ദം എന്ന താരത്തെക്കുറിച്ചായിരുന്നു. സ്മൃതി മന്ദാന നയിച്ച ട്രയൽേബ്ലസേഴ്സിെൻറ താരം ബൗണ്ടറി ലൈനിൽ നടത്തിയ ഉഗ്രൻ ഫീൽഡിങ് തന്നെ കാരണം.
പതിവ് ഫീൽഡിങ് സാഹസങ്ങളെയെല്ലാം വെല്ലുന്നതായിരുന്നു കളരിയാശാെൻറ മെയ്വഴക്കത്തോടെ നാത്തകൻ ചന്ദം നടത്തിയ അതിശയ ഡൈവിങ്. ടൂർണമെൻറിൽ മൂന്നു മത്സരം കളിച്ചിട്ടും ഒരു പന്തു മാത്രമേ ഇൗ തായ്ലൻഡുകാരിക്ക് നേരിടാൻ കഴിഞ്ഞിട്ടുള്ളൂ. ബൗളിങ്ങിൽ അവസരവും ലഭിച്ചില്ല. ഫീൽഡിങ്ങിൽ പന്തെത്തുേമ്പാൾ മാത്രം ആ മുഖം ടി.വി സ്ക്രീനിൽ മിന്നിമാഞ്ഞു. ആ നഷ്ടമെല്ലാം നികത്തുന്നതായിരുന്നു സൂപ്പർ നോവക്കെതിരായ മത്സരത്തിലെ ഉജ്ജ്വല ഫീൽഡിങ്. ജെമീമ റോഡ്രിഗസിെൻറ ബൗണ്ടറി ഉറപ്പിച്ച ഷോട്ടിനെ, പന്തിനേക്കാൾ വേഗത്തിൽ പറന്നിറങ്ങിയാണ് ബൗണ്ടറി ലൈനിൽനിന്ന് തായ്ലൻഡ് താരം തട്ടിയകറ്റിയത്. തൊട്ടുപിന്നാലെ മറ്റൊരു ഉജ്ജ്വല ക്യാച്ചിലൂടെയും അവർ ശ്രദ്ധനേടി.
മത്സരത്തിൽ 16 റൺസ് ജയവുമായാണ് സ്മൃതി മന്ദാന നയിച്ച ട്രയൽേബ്ലസേഴ്സ് ചാമ്പ്യന്മാരായത്. മന്ദാന 68 റൺസുമായി െപ്ലയർ ഒാഫ് ദ മാച്ചായി.
24കാരിയായ നാത്തകൻ ചന്ദം തായ്ലൻഡിനായി 38 മത്സരങ്ങളിൽ ജഴ്സിയണിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.